ഒന്നൊന്നര ടേസ്റ്റിൽ തയ്യാറാക്കാം ഈ ഐറ്റം

ArabianMuttonBiryani
ArabianMuttonBiryani

ചേരുവകൾ

ബിരിയാണി അരി 2 കപ്പ്
മട്ടൻ 1 കിലോ
വെണ്ണ ഉരുക്കിയത് 2 ടേബിൾസ്പൂൺ
സവാള 2 എണ്ണം
ഇഞ്ചി 1 കഷ്ണം
വെളുത്തുള്ളി 10 അല്ലി
കറുവാപട്ട പൊടിച്ചത് 1 സ്പൂൺ
കുങ്കുമപൂവ് 1 നുള്ള്
മഞ്ഞൾപൊടി 1
മുളക്‌പൊടി 1 ടീസ്പൂൺ
കൊഴുപ്പില്ലാത്ത തൈര് 1/2 കപ്പ്
ഉപ്പ് പാകത്തിന്
കുരുമുളകുപൊടി ആവശ്യത്തിന്
ബദാം 10 എണ്ണം
ഉണക്ക മുന്തിരി 8 എണ്ണം
മല്ലിയില 1 പിടി

അറബിക് മട്ടൺ ബിരിയാണി  തയ്യാറാക്കുന്ന വിധം

അരി കുങ്കുമപൂവ്, മഞ്ഞൾപൊടി എന്നിവ ചേർത്ത് വേവിച്ചുവെയ്ക്കുക. ഒരു ടേബിൾ സ്പൂൺ വെണ്ണ ഒരു പാനിൽ ചൂടാക്കുക. അതിലേക്ക് സവാള, വെളുത്തുള്ളി, കറുവാപ്പട്ട, മഞ്ഞൾപൊടി, മുളക്‌പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇത് തണുത്തതിന് ശേഷം തൈര് ചേർത്ത് മിക്‌സിയിൽ അടിച്ചുവെയ്ക്കുക.

മട്ടൻ ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത്  വെണ്ണയിൽ നന്നായി മൊരിച്ചെടുക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് വേവിച്ചെടുക്കുക. മട്ടൻ വേവിച്ചു വെച്ചിരിക്കുന്ന ബിരിയാണി ചോറുമായി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് അലൂമിനിയം ഫോയിൽ കൊണ്ട് മൂടി ഇരുപത്തി അഞ്ചു മിനുറ്റ് ഓവനിൽ വേവിച്ചു എടുക്കുക. ബദാം, ഉണക്ക മുന്തിരി, മല്ലിയില എന്നിവ ഇതിന് മുകളിൽ ചേർക്കുക.

Tags