അടിപൊളി രുചിയിൽ ലഡ്ഡു തയ്യാറാക്കാം

laddu
laddu

ചേരുവകൾ

കടലമാവ്- 2 കപ്പ്

പഞ്ചസാര- രണ്ടര കപ്പ്

ബേക്കിങ് സോഡാ- കാൽ ടീസ്പൂൺ

വെള്ളം- രണ്ട് കപ്പ്

ഓറഞ്ച് ഫുഡ് കളർ- ആവശ്യത്തിന്

വെജിറ്റബിൾ ഓയിൽ- വറുക്കാൻ ആവശ്യത്തിന്

നെയ്യ്- 3 ടേബിൾ സ്പൂൺ

ഏലക്കായ പൊടി: ഒന്നര ടീ സ്പൂൺ

ഉണക്ക മുന്തിരി/ കാഷ്യുനട്ട്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1

ഒരു ബൗളിലേക്ക് കടലമാവ്, ഉപ്പ്, ബേക്കിംഗ് സോഡ, ഫുഡ് കളർ എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് അൽപം വെള്ളം ചേർത്ത് ബാറ്റർ തയ്യാറാക്കുക. ചട്ടിയിൽ എഡിബിൾ വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടാക്കിയ ശേഷം ബാറ്റർ ഓട്ടയുള്ള തവിയിലെടുത്ത് ചട്ടിയിലൊഴിച്ച് മീഡിയം ഫ്‌ളൈമിൽ ബൂന്ദി മുഴുവൻ വറുത്തെടുക്കുക.

സ്റ്റെപ്പ് 2

പഞ്ചസാര പാനി തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് പഞ്ചസാരയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. ഇത് ചൂടാക്കാൻ വയ്‌ക്കുക. കുമിളകൾ പൊങ്ങുന്ന സമയത്ത് ഏലയ്‌ക്കാ പൊടിയും ഫുഡ് കളറും ചേർത്ത് പാനി തിളപ്പിക്കുക. തുടർന്ന് ബൂന്ദിയെടുത്ത് പൊടിച്ചെടുക്കുക. പൊടിച്ച ബൂന്ദിയിലേക്ക് നെയ്യ് ചേർത്ത് നന്നായി ഇളക്കുക.

ഇതിലേക്ക് പഞ്ചസാര പാനി ചൂടോടെ ഒഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം അൽപം കൂടി നെയ്യ് ചേർത്തി ഇളക്കിയ ശേഷം ബൂന്ദി അൽപം തണുക്കാനായി വയ്‌ക്കാം. തുടർന്ന് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേർത്ത് ഉരുട്ടിയെടുക്കാം..

Tags