പെട്ടന്നുണ്ടാക്കാം കിടിലന്‍ ലഡു

laddu

ചേരുവകള്‍

1. ഗോതമ്പുപൊടി – ഒന്നര കപ്പ്

2. നെയ്യ് – അഞ്ചു വലിയ സ്പൂണ്‍

3. ഡെസിക്കേറ്റഡ് കോക്കനട്ട് – കാല്‍ കപ്പ്


ആമണ്‍, അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

പിസ്ത, അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

4. പഞ്ചസാര, പൊടിച്ചത് – കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

പാനില്‍ ഗോതമ്പു പൊടി ചേര്‍ത്ത് അഞ്ചു മിനിറ്റ് വറുക്കണം.

ഇതിലേക്ക് രണ്ടു വലിയ സ്പൂണ്‍ നെയ്യ് ചേര്‍ത്തു അഞ്ചു മിനിറ്റു വഴറ്റണം.

ബാക്കിയുള്ള നെയ്യും ചേര്‍ത്തു വീണ്ടും അഞ്ചു മിനിറ്റു വഴറ്റുക.

ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കി വാങ്ങുക.

ചൂട് അല്‍പം കുറയുമ്പോള്‍ പഞ്ചസാര പൊടിച്ചതും ചേര്‍ത്തിളക്കി ഉരുട്ടിയെടുക്കാം

Tags