ഇന്നത്തെ സ്പെഷ്യൽ ദക്ഷിണേന്ത്യൻ പലഹാരം ആയാലോ ?

KuzhiPaniyaram
KuzhiPaniyaram


ചേരുവകൾ
ഇഡലി / ദോശ മാവ്
കാരറ്റ് ചീകി എടുത്തത് – 1 /4 കപ്പ്
ല്ലിയില അരിഞ്ഞത് – 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

കുഴിപ്പനിയാരം  തയ്യാറാക്കുന്നവിധം

ഒരു പാനിൽഎണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകു പൊട്ടിക്കുക. അതിലേക്കു കറിവേപ്പില ഇടുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത കാരറ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. വഴറ്റിയ കാരറ്റ് ഇഡലി/ദോശ മാവിലേക്കു ചേർത്ത് നന്നായി ഇളക്കുക. മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കുക. ഒരു അപ്പം പാൻ ചൂടാക്കി ഓരോ കുഴിയിലേക്കും എണ്ണ ഒഴിക്കുക.
തയാറാക്കിയ മാവ് ഓരോ കുഴിലേക്കും ഒഴിച്ച് 2 – 3 മിനിറ്റ് വെന്ത ശേഷം വശം തിരിച്ച് ഇട്ടു പാകം ചെയ്യുക. രുചികരമായ വെജിറ്റബിൾ കുഴിപനിയാരം റെഡി. ചട്‌നി അല്ലെങ്കിൽ സാമ്പാർ കൂട്ടി കഴിക്കാം.

Tags