കർണാടക സ്പെഷ്യൽ പ്രാതൽ റെസിപ്പി
Oct 9, 2024, 09:25 IST
തമിഴ്നാട്ടിൽ ഖുശ്ബു ഇഡ്ഡലി എന്നും കർണാടകയിൽ മല്ലികപ്പൂ ഇഡ്ഡലിയെന്നും അറിയപ്പെടുന്ന ഇഡ്ഡലി ഉണ്ടാക്കിയാലോ ? നല്ല പൂവ് പോലെ സോഫ്റ്റായ ഈ ഇഡ്ഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ....
ചേരുവകൾ
ഇഡ്ഡലി അരി - 3 കപ്പ്
പച്ചരി - 1 കപ്പ്
ഉഴുന്നു പരിപ്പ് - 1കപ്പ് + 1 ടേബിൾ സ്പൂൺ
ചവ്വരി - 1/2 കപ്പ്
ഉലുവ - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
1. എല്ലാ ചേരുവകളും നല്ല പോലെ കഴുകി 2 -5 മണികുർ കുതിർക്കാൻ വെയ്ക്കുക.
2. ഒരുമിച്ചോ വെവ്വേറെയോ അരച്ച് 8 മണിക്കൂർ പുളിക്കാൻ വെയ്ക്കുക.
3. ഉപ്പ് ചേർത്ത് ഇളക്കി ഇഡ്ഡലി തട്ടിൽ എണ്ണ തടവിയൊ അല്ലെങ്കിൽ ഒരു തുണി ഉപയോഗിച്ചോ ഇഡ്ഡലി ഉണ്ടാക്കി എടുക്കുക.