അഞ്ച് മിനിറ്റില്‍ കുക്കറില്‍ തയ്യാറാക്കാം കുറുമ
ആവശ്യമുള്ള ചേരുവകള്‍:
ഉരുളക്കിഴങ്ങ് - കാല്‍ക്കിലോ
കാരറ്റ്- രണ്ടെണ്ണം
ഉള്ളി -കാല്‍ക്കിലോ
ബീന്‍സ് - 200 ഗ്രാം
പച്ചമുളക് - രണ്ട് മൂന്നെണ്ണം
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി -6-7 കഷ്ണം
ജീരകം- അല്‍പം
ഗ്രീന്‍പീസ്- മൂന്ന് സ്പൂണ്‍
തേങ്ങ - അരക്കപ്പ്
കുരുമുളക്, ഗരംമസാലപ്പൊടി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
* ആദ്യം കുക്കറില്‍ അല്‍പം എണ്ണ ഒഴിക്കുക. ഇതിലേക്ക് ജീരകം, പച്ചമുളക് എന്നിവ ചേര്ത്ത് നല്ലതുപോലെ വഴറ്റിയെടുക്കേണ്ടതാണ്
* ശേഷം അല്‍പം വഴറ്റിയതിന് ശേഷം പച്ചക്കറികള്‍ എല്ലാം ഇതിലേക്ക് ചേര്‍ക്കാം.
* നിങ്ങളുടെ കൈയ്യിലുള്ള ഏത് പച്ചക്കറിയും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്
* ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവയെല്ലാം തന്നെ നല്ലതുപോലെ വഴറ്റിയെടുക്കണം
* ശേഷം അല്‍പം മല്ലിപ്പൊടി ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കേണ്ടതാണ്
*ശേഷം ഒന്നരക്കപ്പ് വെള്ളം ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ഒരു വിസില്‍ വരുന്നത് വരെ നല്ലതുപോലെ വേവിക്കാം
*പിന്നീട് ഇതിലേക്ക് അരക്കപ്പ് തേങ്ങ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് മികിസ് ചെയ്ത് അരച്ച് ചേര്‍ക്കാം
* പിന്നീട് കുരുമുളക് പൊടിയും ഗരംമസാലപ്പൊടിയം ചേര്‍ത്ത് മല്ലിയില തൂവി ഉപയോഗിക്കാവുന്നതാണ്