എളുപ്പത്തില്‍ തയ്യാറാക്കാവുന്ന താറാവ് കുറുമയുടെ രുചിക്കൂട്ട് ഇതാ

google news
DuckMappas

താറാവ് – ഒരു കിലോഗ്രാം
സവാള – രണ്ടെണ്ണം വലുത് അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടേബിൾസ്പൂൺ
തക്കാളി – ഒന്ന്
പച്ചമുളക് – 3
കുരുമുളക് ചതച്ചത് – ഒരു ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
മല്ലിപ്പൊടി – ഒരു ടേബിൾസ്പൂൺ
ഉരുളക്കിഴങ്ങ് – ഒന്ന് ചെറുത്
തേങ്ങാപ്പാൽ – 1 കപ്പ്‌ ഒന്നാം പാൽ
തേങ്ങാപ്പാൽ – 2 കപ്പ്‌ രണ്ടാം പാൽ

താളിക്കാൻ
പെരുംജീരകം, വറ്റൽ മുളക്, കടുക്, കറിവേപ്പില, എണ്ണ ആവശ്യത്തിന്
തയാറാക്കുന്ന വിധം
താറാവ് വിനാഗിരിയിൽ കഴുകിയെടുക്കുക. (താറാവിന്റെ ഉളുമ്പ് മണം മാറും)
പ്രഷർ കുക്കറിൽ ഒരു ടേബിൾസ്പൂൺ ഇഞ്ചി, ഒരു സവാള അരിഞ്ഞത്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് ചതച്ചത്, ഉപ്പ്, തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് താറാവ് നല്ലതുപോലെ 3 വിസിൽ വരെ വേവിച്ചെടുക്കണം.
ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില, പെരിഞ്ചീരകം എന്നിവയെല്ലാം മൂപ്പിച്ച് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഒരു സവോള ചേർത്ത് വഴറ്റി എടുക്കണം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി എന്നിവ ചേർത്ത് വഴറ്റി എടുക്കാം.
വേവിച്ചു വച്ചിരിക്കുന്ന താറാവ് കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. നന്നായിട്ടു തിള വന്നാൽ തേങ്ങയുടെ ഒന്നാംപാൽ ചേർക്കാം. അല്പം കുരുമുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് അധികം തിളക്കാതെ ചൂടായി കഴിയുമ്പോൾ ഓഫ് ചെയ്ത് ചൂടോടെ ഉപയോഗിക്കാം.

Tags