നല്ല പഴുത്ത ചക്കയുണ്ടോ..എങ്കിൽ ഇതൊന്നു തയ്യാറാക്കി നോക്കൂ..
കുമ്പിളപ്പം
ആവശ്യമായവ
പച്ചരിപ്പൊടി വറുത്തത് - ഒരു കപ്പ്
വരിക്ക ചക്ക ചുള അരിഞ്ഞത് - അരകപ്പ്
(കൂഴച്ചക്കയാണങ്കിൽ പിഴിഞ്ഞ് ചാറ് എടുക്കുക )
ശർക്കര ചുരണ്ടിയത് - മുക്കാൽ കപ്പ്
തേങ്ങ തിരുമ്മിയത് - കാൽ കപ്പ്
നെയ്യ്- രണ്ട് ടീ സ്പൂൺ
ഏലക്ക പൊടിച്ചത് - കാൽ ടീ സ്പൂൺ
വെള്ളം ആവിശ്യത്തിന്
വഷ്ണയില (വയണയില) കുമ്പിൾ കുത്തിയത് ആവിശ്യത്തിന്
തയാറാക്കുന്ന വിധം:
വറുത്ത അരിപ്പൊടിയും, ചുരണ്ടിയ ശർക്കരയും, തേങ്ങ തിരുമ്മിയതും, നെയ്യും, ഏലക്ക പൊടിച്ചതും, ചേർത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കുഴക്കുക. വെള്ളം കൂടി പോകാതെ സൂക്ഷിക്കണം. അതിലേക് അരിഞ്ഞചക്ക ചേർത്ത് യോജിപ്പിക്കുക. ഇപ്പോൾ അപ്പത്തിനുള്ള മാവു റെഡിയായി. ഇനിയും വഷ്ണയില (വയണയില) കുമ്പിൾ കുത്തിയത്തിൽ മാവ് നിറച്ചു അപ്പച്ചെമ്പിൽ വെള്ളം ഒഴിച്ച് തട്ടിട്ട് ആവിയിൽ അപ്പം പുഴുങ്ങി എടുക്കുക. കുമ്പളപ്പം റെഡി. പഴമയുടെ ഒരു രുചി ആണ് കുമ്പളപ്പം. പറ്റിയാൽ ഉണ്ടാക്കി പുതിയ തലമുറക്ക് കൊടുക്കുക.
ചക്ക ഇല്ലങ്കിൽ ബാക്കി ചേരുവകകൾ ചേർത്ത് കുമ്പളപ്പം ഉണ്ടാക്കാം.
വഷ്ണയിലയിൽ ഉണ്ടാക്കുന്നത് ആണ് രുചി കൂടുതൽ ഇപ്പോൾ വഷ്ണയില കിട്ടിയില്ലെങ്കിൽ വാഴയില കീറി കുമ്പിൾ ആക്കിയും ഉണ്ടാക്കാം.
അരിപൊടിക്കു പകരം ഗോതമ്പ് പൊടി കൊണ്ടും അപ്പം ഉണ്ടാക്കാം. മധുരം അനുസരിച്ചു ശർക്കര ചേർക്കാം.
കടപ്പാട്: രുചി ഫേസ്ബുക്ക് പേജ്