എളുപ്പം ഉണ്ടാക്കാവുന്ന നാലുമണി പലഹാരം ഇതാ ..

google news
kumbilappam

ചേരുവകള്‍

വയണ ഇല കുമ്പിള്‍ ഉണ്ടാക്കി അതില്‍ മാവു നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന വിഭവമാണ് കുമ്പിളപ്പം. ചില ഭാഗങ്ങളില്‍ മറ്റു മരങ്ങളുടെ ഇലകളും കുമ്പിളപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാലും വയണ ഇലയുടെ രുചി ഈ പലഹാരത്തിന്‍റെ പ്രത്യേകതയാണ്. മറ്റു വിഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ചക്കപ്പഴമാണ് കുമ്പിളപ്പത്തിന്‍റെ പ്രധാന ഘടകം.

തയാറാക്കുന്ന രീതി

ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശര്‍ക്കരയില്‍ വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , കുറച്ച് ജീരകം, ഏലക്കായ് എന്നിവ പൊടിച്ച് , വഴറ്റിയ ചക്കയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വയണ ഇല കുമ്പിള്‍ ആകൃതിയിലാക്കി ഈ കൂട്ട് നിറയ്ക്കുക.

എന്നിട്ട് അപ്പച്ചെമ്പില്‍ വേവിച്ചെടുക്കുക. അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിള്‍ ഉണ്ടാക്കാം. എന്നാലും ചക്കകൊണ്ട് തയാറാക്കുന്ന കുമ്പിളപ്പത്തിനാണ് രുചി കൂടുതല്‍. അരക്കിലോ അരിപ്പോടിയ്ക്ക് അര മുറി തേങ്ങ , രണ്ടു കപ്പ്‌ നല്ല പഴുത്ത ചക്ക ഇതാണ് കണക്ക് …ചക്ക കൂടിയാലും കുഴപ്പമില്ല

Tags