കോഴിപ്പിടി ബൗൾസ് തയ്യാറാക്കിയാലോ ?

kozhipidi
kozhipidi

വ്യത്യസ്തമായ കോഴിപ്പിടി ബൗള്‍സ് തയ്യാറാക്കിയാലോ

ചേരുവകള്‍

    പത്തിരിപ്പൊടി- രണ്ട് കപ്പ്
    പെരുംജീരകം- അര ടീസ്പൂണ്‍
    സവാള- രണ്ടെണ്ണം
    തേങ്ങ ചിരകിയത്- മുക്കാല്‍ക്കപ്പ്
    ഉപ്പ്- ആവശ്യത്തിന്
    ചിക്കന്‍ ബോണ്‍ലെസ്സ്( മുറിച്ചത്)- ഒരു കപ്പ്
    മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
    മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
    മുളകുപൊടി- അര ടേബിള്‍ സ്പൂണ്‍
    ഗരംമസാലപ്പൊടി- അര ടീസ്പൂണ്‍
    തക്കാളി- ഒരെണ്ണം
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
    തേങ്ങയുടെ ഒന്നാംപാല്‍- ഒരു കപ്പ്
    മല്ലിയില, കറിവേപ്പില, വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പെരുംജീരകവും തേങ്ങയും നുറുക്കിയ സവാളയും മിക്സിയില്‍ ചതച്ചെടുക്കുക. രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് ഇതിലേക്ക് അരിപ്പൊടിയും ഉപ്പും ചേര്‍ത്ത് തീ കുറച്ച് നന്നായി ഇളക്കുക. ഇതിലേക്ക് തേങ്ങ ചതച്ചതും ചേര്‍ത്ത് മറ്റൊരു പരന്ന പാത്രത്തിലേക്ക് മാറ്റി മാവ് കുഴക്കുക. പകുതി മാവെടുത്ത് ചെറിയ പിടികള്‍ ഉണ്ടാക്കണം. ബാക്കി മാവ് ചപ്പാത്തിബോളിന്റെ വലിപ്പത്തില്‍ ഒരുട്ടുക. 

ഇനി പിടികളും ഉരുളകളും ആവിയില്‍ വേവിക്കണം. പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. തക്കാളിയും കഷണങ്ങളാക്കി വഴറ്റാം. ഇതിലേക്ക് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ക്കാം. ഇനി മാസാലകളെല്ലാം ചേര്‍ക്കാം. ഇനി ചിക്കനും മല്ലിയിലയുമിട്ട് അടച്ചു വച്ച് വേവിക്കാം. വെന്ത് കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം. തിളച്ചു വരുമ്പോള്‍ പിടികളും ഉരുളകളും ചേര്‍ത്ത് കുറുകുന്നതു വരെ വയ്ക്കണം. ഇനി ഗരം മസാലയും മല്ലിയിലയും ചേര്‍ത്ത് പിടിയും ഉരുളയും പൊടിയാതെ ഇളക്കി തീയില്‍ നിന്നിറക്കാം. ചൂടോടെ വിളമ്പാം.

Tags