ശരീരബലത്തിനും രോഗപ്രതിരോധശേഷിക്കും കര്‍ക്കിടകത്തിൽ കഴിക്കാം 'കോഴിമരുന്ന്'..
ശരീരബലം കൂട്ടാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കര്‍ക്കിടക മാസത്തില്‍ കഴിക്കുന്ന ഒന്നാണ് കോഴിമരുന്ന്. ആയുര്‍വേദ മരുന്ന് കടയില്‍ നിന്നും കോഴി മരുന്ന് മസാല ലഭിക്കും. ഉപ്പ്, മഞ്ഞള്‍, മുളക് തുടങ്ങിയവ ഇതില്‍ ചേര്‍ക്കാന്‍ പാടില്ല. ഇത് ഒരുമിച്ചു കഴിക്കാതെ അൽപ്പാൽപ്പമായി ദിവസവും രാത്രി കഴിക്കാം.
ആവശ്യമായവ
നാടന്‍ കോഴി (ആറുമാസം പ്രായം)- ഒരു കിലോ
തേങ്ങപ്പാല്‍- അര മുറി തേങ്ങ
വെളിച്ചെണ്ണ - 100 ഗ്രാം
നല്ലെണ്ണ- 100 ഗ്രാം
കോഴി മരുന്ന് - 50 ഗ്രാം
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ ചെറിയ കഷ്ണങ്ങളാക്കിയെടുത്ത് തേങ്ങാപ്പാലില്‍ ഉപ്പിടാതെ വേവിച്ചെടുക്കാം. ശേഷം ഒരു പാനില്‍ നല്ലെണ്ണയും വെളിച്ചെണ്ണയും ചേര്‍ത്ത് ചൂടാക്കുക.ഇതിലേയ്ക്ക് കോഴിമരുന്ന് മസാലയിട്ട് കൊടുക്കണം. ശേഷം ഇതിലേയ്ക്ക് വേവിച്ച ചിക്കനിട്ട് കൊടുത്ത് നന്നായി യോജിപ്പിക്കണം. വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കണം. എണ്ണ തെളിയുന്നതുവരെ വറുക്കണം. ഇറച്ചിനന്നായി വരട്ടിയെടുക്കണം. തണുത്ത ശേഷം നല്ലൊരു പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.