കോവക്ക മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ?

google news
Kovakka Mezhukkupuratti

ചേരുവകൾ 

കോവക്ക-1/4 കിലോ

സവാള -1

പച്ചമുളക്-2

വെളിച്ചെണ്ണ

കടുക്

ചെറിയ ഉള്ളി

ഉപ്പ് മുളക്പൊടി

നിങ്ങൾ അയച്ചു

മഞ്ഞൾപൊടി

തയ്യാറാക്കുന്ന വിധം 

ആദ്യം കോവയ്ക്ക കഴുകി എടുത്തതിനുശേഷം നീളത്തിൽ അരിഞ്ഞെടുക്കുക ഇതിലേക്ക് സവാളയും പച്ചമുളകും അരിഞ്ഞു ചേർക്കാം, ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ചേർത്ത് മൂപ്പിച്ചതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന കോവയ്ക്കയും സവാളയും പച്ചമുളകും ചേർക്കാം ഇപ്പൊ മഞ്ഞൾപൊടിയും ചേർത്ത് യോജിപ്പിച്ചതിനുശേഷം പാത്രം കൊണ്ട് മൂടി വേവിക്കാം നന്നായി വെന്തു വരുമ്പോൾ മുളകുപൊടി കൂടി ചേർക്കാം നന്നായി യോജിപ്പിച്ച് വീണ്ടും ചൂടാക്കിയതിനു ശേഷം തീ ഓഫ് ചെയ്യാം.

Tags