കൊത്തു ചപ്പാത്തി തയ്യാറാക്കാം
ചേരുവകൾ
ചപ്പാത്തി - 8
ചിക്കൻ എല്ല് ഇല്ലാത്തത് ഇടത്തരം കഷ്ണം - 5
മുട്ട - 3
നാളികേരം ചിരകിയത് - 1/2 cup
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ
പച്ചമുളക് - 4
സവാള - 2
ക്യാരറ്റ് - 1
ഗ്രീൻപീസ് കുതിർത്തത് - 1 കപ്പ്
ബീൻസ് - 2
കറിവേപ്പില - 1 തണ്ട്
തക്കാളി - 1
മഞ്ഞൾപൊടി - 1/2 സ്പൂൺ
മുളകുപൊടി - 1 സ്പൂൺ
കുരുമുളകുപൊടി - 1 സ്പൂൺ
മല്ലിപൊടി - 1 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഏലക്ക ഗ്രാമ്പു കറുവപട്ട പെരുംജീരകം -1 വീതം
വെളിച്ചെണ്ണ / വനസ്പതി - 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യമായി ചപ്പാത്തി നീളത്തിൽ കൊത്തി നുറുക്കി മാറ്റി വക്കുക. ചിക്കൻ,ക്യാരറ്റ്,ബീൻസ്,ഗ്രീൻപീസ് എന്നിവ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ച് മാറ്റി വക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഏലക്ക ഗ്രാമ്പു പട്ട പെരുംജീരകം മുതലായവ ചേർക്കുക. ശേഷം സവാള ചെറുതായി നുറുക്കിയത് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ,കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക
സവാളയുടെ നിറം ഒന്ന് മാറിയാൽ നാളികേരം ചിരകി വച്ചിരിക്കുനത് ചേർക്കാം.സവാള നന്നായി വഴന്നു കഴിയുമ്പോൾ തക്കാളി അരച്ചതും ചേർത്ത് ഒന്നുടെ വഴറ്റുക.തക്കാളി കൂടെ വഴന്നാൽ മുളകുപൊടി,മല്ലിപൊടി,മഞ്ഞൾപൊടി,കുരുമുളകുപൊടി എന്നിവ ചേർക്കുക
ഈ സമയം മറ്റൊരു ചട്ടിയിൽ എണ്ണ ചൂടാക്കി ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മുട്ട കൊത്തി പൊരിച്ചെടുക്കുക. ശേഷം മുട്ട പൊരിച്ചതും വേവിച്ച ചിക്കൻ പീസുകൾ ,ബീൻസ് ,ക്യാരറ്റ് എന്നിവയും നന്നായി വഴറ്റി വച്ചിരിക്കുന്ന നമ്മുടെ മസാലയിലേക്ക് ചേർത്ത് കൂട്ടി യോജിപ്പിക്കുക.
നേരത്തെ നുറുക്കി വച്ചിരിക്കുന്ന ചപ്പാത്തി ചേർക്കുക.നന്നായി യോജിപ്പിക്കുക.കുറച്ച് നേരം ചെറു തീയിൽ മൂടി വച്ചു വേവിക്കുക.നല്ല നാടൻ കൊത്തു ചപ്പാത്തി തയ്യാറായി.