ഈ വിഭവത്തിന്റെ രുചി കഴിച്ചു തന്നെ അറിയാം....
ചേരുവകള്‍
ചേന, ചതുരത്തില്‍ അരിഞ്ഞത്- ഒരു കപ്പ്
നേന്ത്രക്കായ- ഒരു കപ്പ്
കടല- കാല്‍ കപ്പ് (തലേദിവസം നന്നായി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക)
ജീരകം- ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -–കാല്‍ ടീസ്പൂണ്‍ (കുറയ്ക്കുകയോ കൂട്ടുകയോ ആവാം)
കുരുമുളക് പൊടി -–ഒരു ടീസ്പൂണ്‍
ചിരവിയ തേങ്ങ -–ഒന്നര കപ്പ്
ഉപ്പ് – ആവശ്യത്തിന്
കടുക്- താളിയ്ക്കാന്‍ പാകത്തിന്
കറിവേപ്പില- രണ്ട് തണ്ട്
വറ്റല്‍ മുളക്- മൂന്നെണ്ണം
കൂട്ടുകറി തയ്യാറാക്കുന്ന വിധം
ചേനയും കായയും കടലയേക്കാളും അല്‍പം കൂടി വലുപ്പത്തില്‍ നല്ല ചതുരക്കഷണങ്ങളായി മുറിക്കുക.
കടലയും ചേനയും നേന്ത്രക്കായയും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും മുളകുപൊടിയും ഇട്ട് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അധിക വെള്ളം ഉണ്ടാകരുത്. വേവിക്കുമ്പോള്‍ ആവശ്യത്തിനു മാത്രം ചേര്‍ക്കുക. വെന്തതിനുശേഷം ഉപ്പ് ചേര്‍ക്കുക.
ഒരു കപ്പ് തേങ്ങയും ജീരകവും ചേര്‍ത്ത് അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക. വാങ്ങിയിട്ട് കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും മൊരിച്ചെടുക്കുക.
ബാക്കിയുള്ള തേങ്ങ അല്‍പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചുവക്കെ വറുത്ത് കറിയില്‍ ചേര്‍ക്കുക. തേങ്ങ വറുക്കുമ്പോള്‍ കരിഞ്ഞ് പോകാതെ ശ്രദ്ധിക്കണം.