കൂൺ തോരൻ ഇങ്ങനെ തയ്യാറാക്കാം

koon
koon

ചേരുവകൾ

    കൂൺ- 2 കപ്പ്
    വെളുത്തുള്ളി- 1 ടേബിൾസ്പൂൺ
    ചുവന്നുള്ളി- 2 എണ്ണം
    കറിവേപ്പില- ആവശ്യത്തിന്
    പച്ചമുളക്- 2 എണ്ണം
    ഉപ്പ്- 1/2 ടീസ്പൂൺ
    വറ്റൽമുളക്- 1 ടീസ്പൂൺ
    കുരുമുളകുപൊടി- 1/2 ടീസ്പൂൺ
    വെളിച്ചെണ്ണ- 1/2 ടീസ്പൂൺ
    വെണ്ണ- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒരു പാത്രത്തിൽ അര ടീസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക.
    ഇതിലേയ്ക്ക് 1 ടീസ്പൂൺ വെണ്ണ ചേർക്കുക.
    ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് അരിഞ്ഞത്, കുറച്ച് കറിവേപ്പില, എന്നിവ ചേർത്തിളക്കുക.
    രണ്ട് ചുവന്നുള്ളി ചെറുതായി അരിഞ്ഞതു വഴറ്റുക.
    ഉള്ളി വെന്തു വരുമ്പോൾ രണ്ട് കപ്പ് കൂൺ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയത് ചേർത്തു വേവിക്കുക.
    കൂൺ വെന്തു തുടങ്ങുമ്പോൾ ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി അൽപ്പ സമയം കുറഞ്ഞ തീയിൽ വേവിക്കുക.
    വെള്ളം വറ്റി കഴിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റാം.
    ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ

Tags