രാത്രി ചോറിന് കിള്ളി സാമ്പാര്‍ ആയാലോ ?

google news
sambar

 ചേരുവകള്‍

ചെറിയ ഉള്ളി -15 20 എണ്ണം
സവാള -1/2 എണ്ണം
തക്കാളി -1 എണ്ണം
സാമ്പാര്‍ പരിപ്പ് (തുവര പരിപ്പ് ) വേവിച്ചത് – 1 കപ്പ്
പുളി പിഴിഞ്ഞത് -1 നെല്ലിക്ക വലിപ്പത്തില്‍ പുളി പിഴിഞ്ഞു എടുത്തത്
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
സാമ്പാര്‍ പൊടി – 1 ടീസ്പൂണ്‍
ചുവന്ന മുളക് (വറ്റല്‍ മുളക് ) 8 തൊട്ട് 10 എണ്ണം
കടുക് – 1/2 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
കായം പൊടി – 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ /എണ്ണ – 1 1/2 ടീസ്പൂണ്‍
മല്ലിയില
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

-ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.അതിലേക്കു ഉലുവ കൂടി ചേര്‍ത്ത് കളര്‍ മാറുന്നത് വരെ ഇളക്കുക.
-അതിലേക്കു കായം പൊടി, ചുവന്ന മുളക് രണ്ടായി പൊട്ടിച്ചതും ഇട്ടു കൊടുത്ത് ഇളക്കുക. ഈ സാമ്പാറിന്റെ പ്രത്യേകത തന്നെ ചുവന്ന മുളകിന്റെ ടേസ്റ്റ് ആണ്.
-അതിനുശേഷം ചെറിയ ഉള്ളി ഇട്ടു വഴറ്റുക. അതിലേക്കു സവാള കൂടി ഇട്ടു വഴറ്റുക.
-ചെറിയ ഉള്ളി, സവാള എന്നിവ വഴറ്റി കഴിഞ്ഞാല്‍ തക്കാളി കൂടി ചേര്‍ത്ത് തക്കാളി മയം വരുന്നത് വരെ ഇളക്കുക.
-അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
-അതിനുശേഷം വേവിച്ച പരിപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് ഇളക്കുക.അതിന്റെ കൂടെ തന്നെ പുളി പിഴിഞ്ഞത് കൂടി ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
-സാമ്പാര്‍ കുറച്ചു വെള്ളം പോലെ ആണ് വേണ്ടത്. ഒരു പാട് കട്ടിയായി പോകരുത്.
-സാമ്പാര്‍ നന്നായി തിളച്ചാല്‍ മല്ലിയില ചേര്‍ത്ത് ഒരു സെക്കന്റ് കൂടി തിളപ്പിച്ചു തീ അണയ്ക്കാം.

Tags