കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഒരേപ്പോലെ ഇഷ്ടമാകും ഈ പലഹാരം

kilikood
kilikood

ആവശ്യമായ സാധനങ്ങള്‍:-

1.മുട്ട – മൂന്ന്

2.ചിക്കന്‍ എല്ലില്ലാതെ – കാല്‍ക്കിലോ

ഉപ്പ്, മഞ്ഞള്‍പ്പൊടി – പാകത്തിന്

3.എണ്ണ – പാകത്തിന്

4. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – അഞ്ച്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

5. ഉരുളക്കിഴങ്ങ് – ഒന്ന്, പുഴുങ്ങിപ്പൊടിച്ചത്

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

6. മല്ലിയില അരിഞ്ഞത് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

7.മൈദ – മൂന്നു വലിയ സ്പൂണ്‍

കോണ്‍ഫ്‌ളോര്‍ – ഒരു ചെറിയ സ്പൂണ്‍

8. റൊട്ടിപ്പൊടി – അരക്കപ്പ്

9. സേമിയ – ഒരു കപ്പ്

10. എണ്ണ – പാകത്തിന്


പാകം ചെയ്യുന്ന വിധം

-മുട്ട പുഴുങ്ങി തോടു കളഞ്ഞ് ഓരോ മുട്ടയും വട്ടത്തില്‍ മൂന്നായി മുറിച്ചു വയ്ക്കുക. ചിക്കന്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വേവിച്ചു വാങ്ങിയ ശേഷം മിക്‌സിയിലിട്ട് ഒന്നു കറക്കിയെടുക്കണം.

-പാനില്‍ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റി അടുപ്പില്‍ നിന്നു വാങ്ങുക. ചൂടാറിയ ശേഷം മിക്‌സിയില്‍ അടിച്ച ചിക്കനും അഞ്ചാമത്തെ ചേരുവയും ചേര്‍ത്തു നന്നായി കുഴയ്ക്കുക. മല്ലിയിലയും ഉപ്പും ചേര്‍ത്തു നന്നായി കുഴച്ച് ഉരുളകളാക്കണം. ഓരോ ഉരുളയും പരത്തി, നടുവില്‍ ഒരു കഷണം മുട്ട വച്ച്, പരത്തിയ ഭാഗം കൊണ്ടു മുട്ട പൊതിഞ്ഞ് നീളത്തില്‍ ഉരുട്ടിയെടുക്കണം.

-മൈദയും കോണ്‍ഫ്‌ളോറും വെള്ളത്തില്‍ കലക്കിയതില്‍ ഓരോ മുട്ടയും മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞെടുക്കണം.

-സേമിയ അല്‍പം വെള്ളം തളിച്ച് ഒരു പരന്ന പ്ലേറ്റില്‍ നിരത്തുക. റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ ഉരുള സേമിയയില്‍ ഉരുട്ടിയശേഷം തിളയ്ക്കുന്ന എണ്ണയിലിട്ടു ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക. ഒരു മുട്ട നടുവിലും നാലു കിളിക്കൂടു ചുറ്റിനു വച്ച് വിളമ്പാം.

Tags