കേരളാ സ്റ്റൈൽ ചെമ്മീൻ മസാല ഇങ്ങനെ തയ്യാറാക്കാം

google news
chemmeen masala

ചേരുവകൾ

1)ചെമ്മീൻ
2)ജീരകം
3)ഉള്ളി
4)ഇഞ്ചി
5)വെളുത്തുള്ളി
6)പച്ചമുളക്
7)തക്കാളി
8) മഞ്ഞൾപൊടി
9) മുളകുപൊടി
10) മല്ലിപ്പൊടി
11) ഗരം മസാല
12)ഓയിൽ
13)ഉപ്പ്
14)മല്ലിയില

തയ്യാറാകുന്ന വിധം

        ആദ്യം ഒരു പാൻ ചൂടാക്കുക ,പാനിലേക്ക് 3 സ്പൂൺ ഓയിൽ ചൂടാക്കിയതിനു ശേഷം  1 സ്പൂൺ ജീരകം ചേർത്ത് മൂപ്പിക്കുക.  അതിനുശേഷം 200 ഗ്രാം ഉള്ളി മീഡിയം സൈസിൽ മുറിച്ചതും ഒരു ഇഞ്ചി ചെറുതായി അരിഞ്ഞതും ഉപ്പും വെളുത്തുള്ളിയും 100ഗ്രാം തക്കാളിയും ഇട്ട് നന്നായി വഴറ്റി ഉടച്ചെടുക്കുക. ഇനി ചൂടാറാൻ അത് മാറ്റി വയ്ക്കുക ചൂടാറിയതിനു ശേഷം അത് മിക്സിയിൽ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക.

chemmeen masala

        ഇനി വേറെ ഒരു പാൻ ചൂടാക്കി അതിലേക്ക് നാല് സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക. ചൂടായതിനു ശേഷം നമ്മൾ അടിച്ചു വച്ചിരിക്കുന്ന  പേസ്റ്റ് ചേർത്ത് ഒന്നുകൂടി നന്നായി മൂപ്പിക്കുക.നന്നായി മൂപ്പിച്ചതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടിയും മൂന്ന് സ്പൂൺ കാശ്മീരി മുളകുപൊടിയും മൂന്നു സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് മൂപ്പിക്കുക.അഞ്ചു മിനിറ്റ് നന്നായി മൂപ്പിച്ച‌തിനുശേഷം 500ഗ്രാം തോലുകളഞ്ഞ് ചെമ്മീൻ ഇട്ട് 3 മിനിറ്റ് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ഒരു സ്പൂൺ ഗരംമസാലയും കൂടി ചേർത്ത് ഒരു 5 മിനിറ്റ് ലോ ഫ്ളൈമിലിട്ട് യോജിപ്പിച്ച് കൊണ്ടിരിക്കുക.

        ഇതിലേക്ക് 200 ഗ്രാം വെള്ളം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് അഞ്ച് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക .
 അല്പം മല്ലിയില ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് ഒരു 5 മിനിറ്റ് കൂടി നന്നായി യോജിപ്പിച്ച് അടച്ചുവയ്ക്കുക. അഞ്ചു മിനിറ്റിനു ശേഷം തുറന്ന് അല്പംകൂടി മല്ലിയില തൂവി യാൽ നമ്മുടെ സ്വാദിഷ്ടമായ ചെമ്മീൻ മസാല തയ്യാ

Tags