നല്ല മണവും ഗുണവുമുള്ള സാമ്പാര്‍ പൊടി നമുക്ക് വീട്ടിൽ തയ്യാറാക്കാം
Sep 2, 2024, 23:15 IST
ആവശ്യമായവ
മല്ലി - 100 ഗ്രാം
കടലപ്പരിപ്പ് - 100 ഗ്രാം
ഉലുവ - 1.25 ടീസ്പൂൺ
വറ്റൽ മുളക് - 20 – 25 എണ്ണം
കറിവേപ്പില - 2 തണ്ട്
കായം - 10 ഗ്രാം
തയാറാക്കുന്ന വിധം
ഒരു പാനിൽ കടല പരിപ്പ്, കറിവേപ്പില, കായം എന്നിവ ബ്രൗൺ കളർ ആകുന്നതു വരെ വറുത്തു മാറ്റുക. കായം അതെ പാനിൽ തന്നെ ഇട്ട് അതിലേക്കു ഉലുവ കൂടി ചേർത്ത് ബ്രൗൺ കളർ ആകുന്നതു വരെ വറുത്തു മാറ്റുക.
കായം മാത്രം ഒന്നു കൂടി പൊള്ളച്ചു വരുന്നതുവരെ വറുത്ത് അതിലേക്കു മല്ലി ഇട്ടു കളർ മാറുന്നതു വരെ വറക്കുക. അതിലേക്കു വറ്റൽ മുളക് ഇട്ടു ഒന്നു ചൂടാക്കി എടുക്കുക.
ചൂടാറിയ ശേഷം എല്ലാ ചേരുവകളും കൂടി മിക്സിയിൽ പൊടിച്ചെടുക്കുക.
ഒരു പേപ്പറിൽ പരത്തി ഇട്ടു ചൂടാറിയ ശേഷം ഒരു വായു കടക്കാത്ത പത്രത്തിൽ അടച്ചു വയ്ക്കുക. മാസങ്ങളോളം ഇത് കേടുകൂടാതെ ഇരിക്കും.