കുറച്ച് ചേരുവകൾ കൊണ്ട് കർക്കിടക കാപ്പി തയ്യാറാക്കാം

Karkidka coffee can be prepared with few ingredients
Karkidka coffee can be prepared with few ingredients

വേണ്ട ചേരുവകൾ

    മല്ലി                                   1 സ്പൂൺ
    കുരുമുളക്                     അര സ്പൂൺ
    ജീരകം                             അര സ്പൂൺ  
    ശർക്കര                            1 എണ്ണം (വലുത്)
    കാപ്പി പൊടി                  അര സ്പൂൺ
    ചുക്ക് പൊടി                   1 സ്പൂൺ

തയ്യാറാക്കുന്ന വിധം 

 ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് മല്ലി ഇട്ടുകൊടുത്ത് നല്ലപോലെ വറുത്തെടുക്കുക. ഒപ്പം തന്നെ ആവശ്യത്തിന് ജീരകവും പിന്നെ കുരുമുളകും ചുക്ക് പൊടിച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട്  വറുത്ത് പൊടിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ചുകൊടുത്ത് വെള്ളം നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കരയും പിന്നെ കാപ്പിപ്പൊടിയും ചേർത്തു കൊടുത്ത് പൊടിച്ചു വച്ചിട്ടുള്ള ഈ ഒരു മിക്സ് ഒരു സ്പൂൺ ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് നല്ലപോലെ അരിച്ചെടുക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കാപ്പിയാണ്. 
 

Tags