വീട്ടിൽ തയ്യാറാക്കാം കപ്പ പപ്പടം
Oct 21, 2024, 21:50 IST
250 ഗ്രാം കപ്പ അരിഞ്ഞ് മിക്‌സിയില്‍ അരച്ചെടുക്കുക. 50 ഗ്രാം ചൗവ്വരി എട്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം. രണ്ടു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പും 10 കാന്താരി ചതച്ചതും അരച്ചു വച്ച കപ്പയും കുതിര്‍ത്ത ചൗവ്വരിയും ചേര്‍ത്തു കുറുക്കുക.
വാങ്ങി വച്ച ശേഷം രണ്ടു വലിയ സ്പൂണ്‍ എള്ളു ചേര്‍ത്തിളക്കണം. ചൂടാറിയ ശേഷം വലിയ നെല്ലിക്ക വലുപ്പത്തില്‍ എടുത്ത് ബട്ടര്‍ പേപ്പറില്‍ കൈ കൊണ്ടു പരത്തണം. മൂന്നു-നാലു ദിവസം വെയിലത്തു വച്ച് ഉണക്കുക. കുപ്പിയിലാക്കി സൂക്ഷിച്ച്, ആവശ്യാനുസരണം എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.