രുചികരമായ കാന്താരി ചമ്മന്തി ഇതാ
Aug 16, 2024, 14:40 IST
വേണ്ട ചേരുവകൾ
തേങ്ങ 1 കപ്പ്
കാന്താരി ആവശ്യത്തിന്
ചെറിയ ഉള്ളി 2-3 എണ്ണം
ഇഞ്ചി 1 കഷണം
പുളി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില 2 തണ്ട്
തയ്യാറാക്കുന്ന വിധം
തേങ്ങ, കാന്താരി , ഉള്ളി, ഇഞ്ചി , പുളി, ഉപ്പ് ഇവയെല്ലാം കൂടെ വെള്ളമൊഴിക്കാതെ ഒന്നിച്ച് നന്നായി അരയ്ക്കുക. ഇതിലേയ്ക്ക് കറിവേപ്പില ഇട്ട് ചതയ്ക്കുക. ശേഷം നന്നായി കുഴച്ച് ഉരുട്ടി എടുക്കുക. കാന്താരി ചമ്മന്തി തയ്യാർ.