പ്രഷർ കുക്കറിൽ തയ്യാറാക്കാം കണ്ണൂർ സ്പെഷ്യൽ കലത്തപ്പം
ചേരുവകൾ:
പച്ചരി-ഒരു കപ്പ്
ചോറ്- രണ്ട് ടേബിൾ സ്പൂൺ
ഏലയ്‌ക്ക്-ആവശ്യത്തിന്
ജീരകം- കാൽ ടീസ്പൂൺ
ശർക്കര
ഉപ്പ്
ബോക്കിംഗ് സോഡ
വെളിച്ചെണ്ണ
തേങ്ങ
ചുവന്ന ഉള്ളി
തയ്യാറാക്കുന്ന വിധം:
പച്ചരി കഴുകി വറുത്ത് വെള്ളിൽ കുതിർത്ത് വയ്‌ക്കുക. മൂന്ന് മണിക്കൂറിന് ശേഷം ചോറ്, ഏലയ്‌ക്ക, ജീരകം, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് തരിയില്ലാതെ അരച്ചെടുക്കുക.
അര കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കുക. ചൂടോടെ ഇത് മാവിലേക്ക് ചേർക്കുക. അരിമാവ് വെന്തു പോകാതിരിക്കാനായി അപ്പോൾ തന്നെ ഇളക്കി യോജിപ്പിക്കുക. നാല് മിനിറ്റോളം ഇത് തുടരുക. ഈ മിശ്രിതത്തിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.
വെളിച്ചെണ്ണയോ നെയ്യോ ചേർത്ത് ഇതിലേക്ക് തേങ്ങാ കൊത്തും ഉള്ളിയും വറുത്തെടുക്കുക. ഇത് മാവിലേക്ക് ചേർത്ത് കൊടുക്കുക. അടി കട്ടിയുള്ള അലുമിനിയം കുക്കറാണ് കലത്തപ്പം ഉണ്ടാക്കാൻ നല്ലത്. കുക്കറിൽ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ചുകൊടുത്ത് ചൂടാക്കുക. ഇതിലേക്ക് മാവ് ഒഴിക്കുക. വെയിറ്റ് ഇടാതെ കുക്കർ മൂടുക. ആവി പുറത്തേക്ക് വരും വരെ വേവിക്കുക. തുടർന്ന് തീ അണച്ച് അഞ്ച് മിനിറ്റിന് ശേഷം കുക്കർ തുറക്കുക.
കുക്കറിൽ നിന്ന് വിട്ടുവരും വരെ കാത്തിരിക്കുക. അരികിൽ നിന്ന് വിട്ടുവരുമ്പോൾ പുറത്തേക്ക് എടുക്കുക. സ്വാദൂറുന്ന കലത്തപ്പം റെഡി.