ട്രൈ ചെയ്ത് നോക്കൂ കാടമുട്ട അച്ചാര്‍
കാടമുട്ട അച്ചാറിന് ആവശ്യമായ ചേരുവകള്‍
1.കാടമുട്ട – 10
2.എള്ളെണ്ണ – രണ്ടു വലിയ സ്പൂണ്‍
3.വെളുത്തുള്ളി – ഒരു കപ്പ്
4.പച്ചമുളക് – അഞ്ച്, അരിഞ്ഞത്
ഇഞ്ചി – ഒരു വലിയ കഷണം, അരിഞ്ഞത്
കറിവേപ്പില – മൂന്നു തണ്ട്
5.മുളകുപൊടി – നാലു ചെറിയ സ്പൂണ്‍
കായംപൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉലുവാപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
6.വെള്ളം തിളപ്പിച്ചത് – ഒരു കപ്പ്
7.വിനാഗിരി – പാകത്തിന്
8.പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
-കാടമുട്ട പുഴുങ്ങി തോടു കളഞ്ഞു വയ്ക്കുക.
-പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേര്‍ത്തു വഴറ്റുക. ഇതില്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.
-വെള്ളം ചേര്‍ത്തു വറ്റി വരുമ്പോള്‍ വാങ്ങി വിനാഗിരിയും മുട്ടയും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. ചൂടാറുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം.