കടല പായസം തയ്യാറാക്കിയാലോ?
ചേരുവകള്‍
കടലപരിപ്പ് – 1 കപ്പ്
തേങ്ങ – 3 എണ്ണം
അണ്ടിപരിപ്പ് – 50 ഗ്രാം
ശര്‍ക്കര – ¾ കിലോ
ഉണക്കമുന്തിരി – 50 ഗ്രാം
നെയ്യ് – 50 ഗ്രാം
ഏലക്കായ് – 6 എണ്ണം
ഉണക്ക തേങ്ങ അരിഞ്ഞത് (ചെറുതായി) – ¼ കപ്പ്
ചൗവ്വരി – 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് പരിപ്പ് കുക്കറില്‍ വേവിയ്ക്കുക. വെള്ളം 1 കപ്പ് ഒഴിച്ച് തിളപ്പിച്ച് ശര്‍ക്കര ചേര്‍ത്ത് പാനിയാക്കുക. തണുത്ത ശേഷം അഴുക്കു കളഞ്ഞ് അരിച്ചു വയ്ക്കുക. വെന്ത പരിപ്പ് മിക്സിയില്‍ ഇട്ട് തരിതരിയായി അരച്ചുവയ്ക്കുക. ചിരകിയ തേങ്ങയില്‍ നിന്നും കട്ടി തേങ്ങാപാല്‍ 2 കപ്പ്, രണ്ടാം പാല്‍ 3 കപ്പ്, 5 കപ്പ് മൂന്നാം പാല്‍ എടുക്കുക. ഉരുളി അടുപ്പത്തു വച്ച് ചൂടാക്കി ശര്‍ക്കര പാനി, അരച്ച കടലയ്ക്കൊപ്പം ഇളക്കി ഇളക്കി തിളപ്പിക്കുക. ഇടയ്ക്കിടെ നെയ്യ് ചേര്‍ത്തു.
കൊണ്ടിരിക്കണം. ആദ്യം മൂന്നാം പാല്‍ കുറച്ചു കഴിഞ്ഞ് രണ്ടാം പാല്‍ ചേര്‍ക്കുക. പായസം ഒരു വിധം കുറുകിവരുമ്പോള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ചൗവ്വരി ചേര്‍ക്കുക. ഈ ചൗവ്വരി പായസത്തില്‍ കിടന്ന് വെന്തുകിട്ടും. അവസാനം ഒന്നാം പാല്‍ ചേര്‍ക്കുക. ഒന്നാം പാല്‍ ചേര്‍ത്തശേഷം തിളയ്ക്കരുത്. പായസം അടുപ്പത്തുനിന്നും വാങ്ങി വച്ച് നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പ്, അരിഞ്ഞ തേങ്ങ, ഉണക്കമുന്തിരി ഏലയ്ക്കാപൊടി ഇവ ചേര്‍ത്ത് ചൂടോടെയോ തണുപ്പിച്ചോ ഉപയോഗിക്കാം.