ഷാപ്പിലെ രുചിയിൽ ഒരു വിഭവം ആയാലോ

google news
KarachiStyleChickenTawa Fry

ചേരുവകൾ

കാട: 3 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 20 ഗ്രാം

ഉപ്പ് പാകത്തിന്

കശ്മീരി മുളകുപൊടി: 30 ഗ്രാം

മഞ്ഞൾപ്പൊടി: 3 ഗ്രാം

കുരുമുളക് പൊടി: 10 ഗ്രാം

മുട്ട-1

ഗരം മസാല പൊടി: 10 ഗ്രാം

തക്കാളി കെച്ചപ്പ്: 50 മില്ലി

കറിവേപ്പില: 2 ഗ്രാം

പച്ചമുളക്: 5 ഗ്രാം

വെളിച്ചെണ്ണ

മൈദ : 10 ഗ്രാം

നാരങ്ങ നീര്: 20 മില്ലി

മുളക് ചതച്ചത്: 15 ഗ്രാം

ഉള്ളി അരിഞ്ഞത്: 30 ഗ്രാം

തയാറാക്കുന്ന വിധം

കാടയെ വൃത്തിയാക്കി എടുക്കാം.

ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കശ്മീരി മുളകുപൊടിയും മഞ്ഞപൊടിയും ഉപ്പും പെരുംജീരകവും ഗരം മസാലയും മൈദയും അരിപ്പൊടിയും മുട്ടയും കുരുമുളക് പൊടിയും എല്ലാം ചേർത്ത് നന്നായി യോജിപ്പിക്കാം.

ശേഷം തിളച്ച വെള്ളിച്ചെണ്ണയിലിട്ട് വറുത്തെടുക്കാം.

ശേഷം മറ്റൊരു മസാലക്കൂട്ട് തയാറാക്കണം.

കാട വറുത്തു കോരിയ എണ്ണ മറ്റൊരു പാനിൽ ചേർത്തിട്ട് അതിൽ വെളുത്തുള്ളിയും ഇഞ്ചിയും സവാളയും ചേർത്ത് നന്നായി വഴറ്റാം.

ഇളം ബ്രൗൺ നിറമാകുമ്പോൾ തക്കാളി സോസും ചതച്ച മുളകും ചേർത്ത് ഇളക്കാം.

അതിലേക്ക് കാട ഫ്രൈയും പച്ചമുളക് ചെറുതായി അരിഞ്ഞതും മല്ലിയിലയും കറിവേപ്പിലയും ചേർക്കാം.

Tags