ആപ്പിൾ തൊലികൊണ്ട് കിടിലൻ ജാം..

google news
apple peel

ആവശ്യമായവ 

ആപ്പിൾ തൊലി - 8 ആപ്പിളിന്റേത്
വെള്ളം - 2 ലിറ്റർ 
പട്ട - 1 എണ്ണം 
പഞ്ചസാര  - 2 കപ്പ്   
നാരങ്ങാ നീര് - 1 നാരങ്ങായുടേത്

apple jam

തയ്യാറാക്കുന്ന വിധം

ആദ്യം ആപ്പിൾ തൊലി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. തൊലികൾ 20 മിനിറ്റ് തിളപ്പിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. 
അരിച്ചുമാറ്റിയ തൊലി മിക്സിയിൽ നന്നായി അരച്ചെടുക്കുക.

അതേസമയം അരിച്ചു വച്ച വെള്ളം (ആപ്പിൾ വാട്ടർ) അടുപ്പിൽ വച്ച് തീ കൂട്ടി പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. പഞ്ചസാര മുഴുവനായും അലിഞ്ഞശേഷം അരച്ചുവച്ച ആപ്പിൾ തൊലി ചേർത്ത് യോജിപ്പിക്കുക. 

ഇത് പതുക്കെ ഇളക്കിക്കൊണ്ടേയിരിക്കുക. നന്നായി തിളച്ച് 
ദ്രാവകം പകുതിയായി കുറഞ്ഞുകഴിഞ്ഞാൽ നാരങ്ങ നീര് ചേർത്ത് ഇളക്കുക. ദ്രാവകം കട്ടിയായിക്കഴിഞ്ഞാൽ, അത് തീയിൽ നിന്ന് എടുത്ത് രാത്രി മുഴുവൻ തണുക്കാൻ അനുവദിക്കുക.

ശേഷം നല്ലൊരു ജാറിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ബ്രെഡ്, ഐസ്ക്രീം അല്ലെങ്കിൽ മറ്റേതെങ്കിലും ഡെസേർട്ടിനൊപ്പം ഇത് കഴിക്കാം.

Tags