ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

sharkkaravaratti

ഓണസദ്യയിലെയും വിഷുസദ്യയിലെയും പ്രധാന വിഭവാണ് ശർക്കരവരട്ടി. ചിപ്സും ശർക്കര വരട്ടിയും കഴിച്ചാലും നാം സദ്യ കഴിച്ച് തുടങ്ങുന്നത്. ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ ശർക്കരവരട്ടി.

വേണ്ട ചേരുവകൾ...

പച്ചക്കായ                                                  -  ഒരു കിലോ
വെളിച്ചെണ്ണ                                              - വറുക്കാൻ ആവശ്യത്തിന്
ജീരകപ്പൊടി                                            -  അര ടീസ്പൂൺ  
ഏലയ്ക്കാപ്പൊടിച്ചത്                            - 1 ടേബിൾ സ്പൂൺ
ചുക്കുപൊടി                                            - ഒന്നര ടേബിൾ സ്പൂൺ
പഞ്ചസാര                                                  - 2 ടീസ്പൂൺ
ശർക്കര                                                       - 250 ഗ്രാം
വെള്ളം                                                        - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം പച്ചക്കായ തൊലി കളഞ്ഞതിനുശേഷം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ കുറച്ചുനേരം ഇട്ട് വയ്ക്കുക. ശേഷം കറയെല്ലാം പോയി കഴിഞ്ഞിട്ട് തുടച്ചെടുക്കാം. തുടച്ചെടുത്ത പച്ചക്കായ അര സെൻറീമീറ്റർ കനത്തിൽ അരിഞ്ഞെടുക്കുക. ചൂടായ വെളിച്ചെണ്ണയിൽ ചെറിയ തീയിൽ വറുത്തുകോരി എടുക്കുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം  മറ്റൊരു പാത്രത്തിൽ ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി എന്നിവ നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. ശേഷം ശർക്കര വെള്ളം ഒഴിച്ച് ഉരുക്കിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റാം. ഇത് പരുവം ആകുന്നവരെ ചെറിയ തീയിൽ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. പരുവം ആകുമ്പോൾ നേരത്തെ വറുത്തുവച്ച കായ ഇട്ടുകൊടുക്കാം. ശേഷം യോജിപ്പിച്ച വച്ച പൊടികളെല്ലാം ചേർത്ത് കൊടുക്കുക. ശേഷം പൊടിച്ചുവച്ച പഞ്ചസാര കൂടി വിതറി കൊടുക്കുക. ശേഷം കുറച്ചുനേരം ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ശർക്കര വരട്ടി തയ്യാർ...

Tags