സ്പെഷ്യൽ ചക്കക്കുരു ചമ്മന്തി തയ്യാറാക്കാം
വേണ്ട ചേരുവകൾ
1. ചക്കകുരു 15 എണ്ണം
2. തേങ്ങ 1 മുറി
3 ഉണക്കമുളക് 6 എണ്ണം
ആര്യവേപ്പില 4 തണ്ട്
ചെറിയ ഉള്ളി 5 എണ്ണം
ഇഞ്ചി ഒരു കഷ്ണം
മല്ലി ഒരു ടീസ്പൂൺ
4 ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
5 പുളി 1 കഷ്ണം
തയ്യാറാക്കുന്ന വിധം
ചക്കക്കുരു പുറംതൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. 2,3 ചേരുവ ഒരു പാനിൽ
വറുത്തെടുക്കുക. ചൂടാറിയ ശേഷം ഉപ്പ്, പുളി ചേർത്ത് പൊടിച്ചെടുക്കണം. ചക്കക്കുരു ചമ്മന്തി പൊടി തയ്യാർ...