ചക്കക്കുരു മുട്ട തോരൻ, ചോറിനൊപ്പം ഇത് മാത്രം മതി..

google news
chakkakuru

ആവശ്യമായവ 

ചക്ക കുരു - 350 ഗ്രാം
മുട്ട - 7 അല്ലെങ്കിൽ 8
തേങ്ങ ചിരകിയത് - 1 കപ്പ്
വെളുത്തുള്ളി - 6
കുരുമുളക് - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ+1 ടീസ്പൂൺ
മുളകുപൊടി - 1.5 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് പാകത്തിന്.
വെളിച്ചെണ്ണ - 2 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
ഉണങ്ങിയ ചുവന്ന മുളക് - 2
വെള്ളം - ചക്കക്കുരു വേവിക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചക്ക കുരുവിന്റെ പുറം തൊലി നീക്കം ചെയ്ത് നന്നായി കഴുകുക. ശേഷം  2-4 കഷണങ്ങളായി മുറിക്കുക. കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. ഒരുപാട് വെന്തുപോകരുത്. അധികം വെള്ളമുണ്ടെങ്കിൽ അരിച്ചു മാറ്റി വയ്ക്കുക.

ഇനി ഒരു പാനിൽ എണ്ണ ചൂടാക്കുക. കടുക്, ജീരകം, ഉണങ്ങിയ ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഇതിലേക്ക് വേവിച്ച ചക്ക കുരു  ചേർത്ത് 2-3 മിനിറ്റ് ചെറിയ തീയിൽ വഴറ്റുക. ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന മുട്ട ചേർത്ത് ചെറു തീയിൽ മിക്സ് ചെയ്യുക.

ഇതിനിടയിൽ തേങ്ങ, വെളുത്തുള്ളി, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ഒന്ന് ഒതുക്കിയെടുക്കുക. ഇത് ചക്ക കുരു, മുട്ട മിക്‌സിലേക്ക് ചേർത്തു കൊടുക്കുക. ശേഷം അൽപ്പനേരം അടച്ചു വച്ച് വേവിക്കുക. ശേഷം നന്നായി യോജിപ്പിച്ചു കൊടുക്കുക. ചക്കക്കുരു മുട്ട തോരൻ റെഡി.. 

Tags