ഇരുമ്പന്‍പുളി ജ്യൂസ് കുടിച്ചിട്ടുണ്ടോ ?

juice
juice

ചേരുവകള്‍

ഇരുമ്പന്‍പുളി: 6 എണ്ണം
പഞ്ചാര: 4 ടീസ്പൂണ്‍
ഇഞ്ചി: ഒരു കഷണം
ഏലക്കായ: 4 എണ്ണം

തയ്യാറാക്കുന്ന വിധം

ഇരുമ്പന്‍പുളി മിക്സിയില്‍ അടിച്ച് അതിന്റെ സത്ത് അരിച്ചെടുക്കുക. ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക പിന്നീട് അതില്‍ ആവശ്യത്തിന് വെള്ളവും ആദ്യം തയ്യാറാക്കിയ സത്തും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കാം.സിമ്പിള്‍ ഇരുമ്പന്‍പുളി ജ്യൂസ് തയ്യാര്‍. ഇപ്പോള്‍ ചൂട് കാലമായതിനാല്‍ ഈ ജ്യൂസില്‍ കുറച്ച് ഐസ് ക്യൂബ്‌സ് ഇട്ടും കുടിക്കാവുന്നതാണ്.

Tags