എന്നും ബിരിയാണി കഴിക്കാതെ ഇത് ഒന്ന് ട്രൈ ചെയ്യൂ ..

irachi chor
irachi chor

ചേ​രു​വ​ക​ൾ:

    കൈ​മ/ ജീ​ര​ക​ശാ​ല അ​രി -1 കി​ലോ
    ബീ​ഫ് -1 കി​ലോ
    ഇ​ഞ്ചി - ഒ​രു വ​ലി​യ ക​ഷ്ണം
    വെ​ളു​ത്തു​ള്ളി - 2 എ​ണ്ണം
    പ​ച്ച​മു​ള​ക് -6,7എ​ണ്ണം
    ത​ക്കാ​ളി -4 എ​ണ്ണം
    ഉ​ള്ളി -5 എ​ണ്ണം
    മ​ഞ്ഞ​ൾ പൊ​ടി -1/2 ടീ​സ്പൂ​ൺ
    മു​ള​ക് പൊ​ടി - 1/2 ടീ​സ്പൂ​ൺ
    കു​രു​മു​ള​ക് പൊ​ടി -1 ടീ​സ്പൂ​ൺ
    മ​ല്ലി പൊ​ടി -1 ടീ​സ്പൂ​ൺ
    ഗ​രം മ​സാ​ല -1 ടീ​സ്പൂ​ൺ
    മ​ല്ലി​യി​ല - ഒ​രു പി​ടി
    പൊ​തീ​ന ഇ​ല - ഒ​രു പി​ടി
    ക​റി വേ​പ്പി​ല - ആ​വ​ശ്യ​ത്തി​ന്
    വെ​ളി​ച്ചെ​ണ്ണ -2 ടേ​ബി​ൾ സ്പൂ​ൺ നെ​യ്യ് - ഒ​രു ടീ​സ്പൂ​ൺ
    ഏ​ല​ക്ക,ഗ്രാ​മ്പൂ,പ​ട്ട,പ​ട്ട ഇ​ല - എ​ല്ലാം ആ​വ​ശ്യ​ത്തി​ന്

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ബീ​ഫ് ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ശേ​ഷം അ​തി​ലേ​ക്ക് മ​ഞ്ഞ​ൾ പൊ​ടി​യും മു​ള​ക് പൊ​ടി​യും ഉ​പ്പും അ​ര ടീ​സ്പൂ​ൺ ഇ​ഞ്ചി വെ​ളു​ത്തു​ള്ളി ച​ത​ച്ച​തും ചേ​ർ​ത്തു മ​സാ​ല ചേ​ർ​ത്ത് പി​ടി​പ്പി​ച്ചു വെ​ക്കു​ക. ശേ​ഷം ഒ​രു കു​ക്ക​റി​ലേ​ക്ക് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ഉ​ള്ളി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് ച​ത​ച്ച​ത്, ത​ക്കാ​ളി​യും വ​ഴ​റ്റി അ​തി​ലേ​ക്ക് പൊ​ടി​ക​ൾ എ​ല്ലാം ചേ​ർ​ത്ത് ആ​വ​ശ്യ​ത്തി​ന് ഉ​പ്പും വെ​ള്ള​വും മ​ല്ലി​യി​ല​യും പൊ​തീ​ന​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്തു വേ​വി​ച്ചെ​ടു​ക്കു​ക.

വെ​ന്ത ശേ​ഷം അ​തി​ലെ ഇ​റ​ച്ചി ക​ഷ്ണ​ങ്ങ​ൾ മാ​റ്റി വെ​ച്ച് സ്റ്റോ​ക്ക് എ​ടു​ക്കാം. ഈ ​സ്റ്റോ​ക്കി​ലാ​ണ് ചോ​റ് വേ​വി​ക്കു​ന്ന​ത്. ചോ​റ് ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ഒ​രു ചെ​മ്പ് വെ​ച്ച് അ​തി​ലേ​ക്ക് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​യാ​ൽ ഏ​ല​ക്ക, ഗ്രാ​മ്പു, പ​ട്ട ഇ​വ ഇ​ട്ട ശേ​ഷം അ​രി ചേ​ർ​ത്ത് അ​തി​ലേ​ക്ക് ഒ​രു ഗ്ലാ​സ്സ്‌ അ​രി​ക്ക് ഒ​ന്ന​ര ഗ്ലാ​സ്‌ വെ​ള്ള​മെ​ന്ന ക​ണ​ക്കി​ൽ മാ​റ്റി വെ​ച്ച സ്റ്റോ​ക്കും ബാ​ക്കി വെ​ള്ള​വും ഉ​പ്പും ചേ​ർ​ത്ത് ചെ​റി​യ തീ​യി​ൽ വേ​വി​ച്ചെ​ടു​ക്ക​ണം.

അ​തി​ലേ​ക്ക് മാ​റ്റി​വെ​ച്ച ബീ​ഫ് ക​ഷ്ണ​ങ്ങ​ളും നെ​യ്യും ബാ​ക്കി​യു​ള്ള മ​ല്ലി​യി​ല പൊ​തീ​ന​യും ഇ​ട്ടു മൂ​ടി വെ​ച്ച് വ​ള​രെ ചെ​റി​യ തീ​യി​ൽ 1/2 മ​ണി​ക്കൂ​ർ വെ​ക്ക​ണം. ഇ​റ​ച്ചി​ച്ചോ​ർ റെ​ഡി.

Tags