എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം ഇഞ്ചി മിട്ടായി

inchi mittayi

ചൂടായ ഒരു പാത്രത്തിലേക്ക് ഒരു കപ്പോളം ഉപ്പിട്ടതിനു ശേഷം 150 ഗ്രാം ഇഞ്ചി ഇട്ട് തിളപ്പിക്കുക. ഏഴ് മുതൽ എട്ട് മിനിറ്റ് വരെ ഇളക്കിയതിനു ശേഷം ഇഞ്ചി നല്ലതു പോലെ സോഫ്റ്റ് ആകും. ശേഷം ഉപ്പിൽ നിന്നും ഇഞ്ചി വെള്ളത്തിലേക്ക് മാറ്റാം.


തൊലി പൊളിച്ച് ചെറുകഷ്ണങ്ങളാക്കിയ ഇഞ്ചിയുടെ കൂടെ പുതിനയിലയും രാമതുളസിയുടെ ഇലയും കൂടെ ചേർത്ത് ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത ഇഞ്ചിയുടെ കൂട്ട് ഒരു പാനിലേക്ക് മാറ്റിയതിനു ശേഷം ശർക്കര, അയമോദകം, മഞ്ഞൾ പൊടി, എന്നിവ കൂടെ ചേർത്ത് നന്നായി പാകം ചെയ്‌തെടുക്കുക. അവസാനം കുറച്ച് നെയ്യ് കൂടി ചേർക്കാം.


ഈ കൂട്ട് പാനിൽ നിന്നും വിട്ടുവരുമ്പോൾ തീ അണയ്ക്കാവുന്നതാണ്. തണുത്തതിനു ശേഷം കൈകളിൽ നെയ്യ് തടവി കുറച്ചെടുത്ത് ചെറിയ ബോൾ രൂപത്തിൽ ഉരുട്ടിയെടുക്കാം. കൽക്കണ്ടത്തിന്റെ പൊടിയിൽ പൊതിഞ്ഞെടുക്കുന്നതോടെ ഇഞ്ചി മിഠായി റെഡി. ജലദോഷം, ചുമ തുടങ്ങിയവയിൽ നിന്നും ഉടനടി ആശ്വാസം കിട്ടാൻ ഇഞ്ചി മിഠായി വളരെ നല്ലതാണ്.

Tags