ചെറിയ സമയത്തിനുള്ളിൽ ഒരു വെറൈറ്റി ഇഫ്താർ സ്നാക്ക് തയ്യാറാക്കിയാലോ

google news
DSG

ചേരുവകൾ 

സവാള -രണ്ട്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

വെളിച്ചെണ്ണ

കുരുമുളകുപൊടി -അര ടീസ്പൂൺ

മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

ചിക്കൻ മസാല -ഒരു ടീസ്പൂൺ

ചിക്കൻ വേവിച്ച് ഉടച്ചത്

മല്ലിയില

കറിവേപ്പില മൈദ പത്തിരി

മൈദ പേസ്റ്റ്

സേമിയ

 ചിക്കൻ സേമിയ തയ്യാറാക്കുന്ന വിധം 


ആദ്യം ഫില്ലിംഗ് തയ്യാറാക്കാം, അതിനായി പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം സവാള ചേർക്കാം ഒന്നു വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം ശേഷം മസാല പൊടികൾ ഓരോന്നായി ചേർക്കാം അടുത്തതായി വേവിച്ചടച്ച ചിക്കൻ ചേർക്കാം.

 മസാലയുമായി നന്നായി യോജിച്ചു കഴിഞ്ഞാൽ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം ഇനി പരത്തി വച്ചിരിക്കുന്ന മൈദ പത്തിരികൾ എടുത്ത് നടുവശം ഒരു ഭാഗം മുറിച്ചതിനു ശേഷം കോൺ ഷേപ്പ് ആക്കുക, ഇതിനകത്ത് ഫില്ലിംഗ് വെച്ചു കൊടുക്കുക സൈഡ് മൈദ പേസ്റ്റ് വെച്ച് ഒട്ടിക്കണം മുകൾവശത്തും മൈദ പേസ്റ്റാക്കിയതിനു ശേഷം സേമിയ വച്ച് കവർ ചെയ്യുക ഓരോന്നും ഇതുപോലെ തയ്യാറാക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ചേർത്ത് പൊരിച്ചെടുക്കാം

Tags