പഞ്ഞിപോലുള്ള ഇഡ്ഡലിക്ക് ഇങ്ങനെ ചെയ്യൂ ..

idli

നല്ല സോഫ്റ്റ് , പൂപോലുള്ള ഇഡലി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇഡിലിക്ക് അരയ്ക്കുവാൻ അരിയും ഉഴുന്നും വേറെ വേറെ വെള്ളത്തിൽ ഇട്ടു വയ്ക്കണം എന്നിട്ടു വേറെ വേറെ അരച്ച് യോജിപ്പിക്കണം. ഇരട്ടി പണിയാണെങ്കിലും രണ്ടും വേറെ വേറെ വെള്ളത്തിൽ ഇടുന്നതാണ് നല്ല മാര്ദവവും വെളുത്തതുമായ ഇഡലി ഉണ്ടാക്കുവാൻ നല്ലതു.

കുതിർത്തു വയ്ക്കുവാൻ

അര ഗ്ളാസ് ഉഴുന്നിനു ഒരു ഗ്ലാസ് വെള്ളം ഇട്ടു കുതിർത്തു വയ്ക്കുക. ഉലുവ ചേർക്കരുത്. ദോശയ്ക്കാണ് ഉലുവാ ചേർക്കുന്നത്. ഇഡിലിക്ക് ചേർക്കാതിരിക്കുന്നതു നല്ലതു. ഉഴുന്നിന്റെ കൂടെ ഒരു ഗ്ലാസ് അവലും ഇട്ടു വയ്ക്കുക.

ഒന്നര ഗ്ലാസ് അരിക്ക് മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ച് കുതിർത്തു വയ്ക്കുക.രണ്ടും വേറെ വേറെ പാത്രത്തിൽ അഞ്ചു മുതൽ ആറു മണിക്കൂർ വരെ കുതിർത്തു വയ്ക്കുക. സമയം കൂടിയാലും കുഴപ്പമില്ല കുറയരുത്.

ഉഴുന്നിനു അരയുവാൻ കൂടുതൽ വെള്ളം വേണം. കുതിർത്തു വച്ച വെള്ളം മുഴുവനും ഇട്ടു അരക്കരുത്, ആവശ്യമുള്ള വെള്ളം കുറേശെ കുറേശെ ചേർത്തു അതികം ലൂസാകാതെ അരയ്ക്കുക.അരിക്ക് അരയുവാൻ വെള്ളം കുറവ് മതി. അതുകൊണ്ടു ആവശ്യത്തിന് വെള്ളം കുറേശെ ചേർത്തു അതികം ലൂസാകാതെ അരച്ചെടുക്കണം.

പിന്നീട് രണ്ടും കൂടി ചേർത്തു ഒന്നിച്ചു വയ്ക്കാം. എട്ടു മണിക്കൂർ വയ്ക്കണം. പശ ഉള്ള അരിയാണെങ്കിൽ പന്ത്രണ്ടു മണിക്കൂർ വരെ സമയം എടുത്തേക്കാം.

വൈകീട്ട് രണ്ടു - മൂന്നു മണിക്ക് അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്തു ഇട്ടതിനുശേഷം രാത്രി ഒരു ഒൻപതു - പത്തു മണിയോടെ അരച്ച് വയ്ച്ചാൽ രാവിലെ ആറു - ഏഴു മണിയോടെ മാവ് പൊങ്ങി വന്നിട്ടുണ്ടാകും, രാവിലെ ഉപ്പു ചേർത്തു മയത്തിൽ ഇളക്കി വീണ്ടും ഒരു മണിക്കൂർ വച്ചിട്ട് ഉപയോഗിച്ചാൽ നന്നായിരിക്കും. കൂടുതൽ സോഫ്റ്റ് ആകും.

Tags