ഐസ്ക്രീം ദോശ തയ്യാറാക്കിയാലോ

google news
icecream dosha

 ഒട്ടും ചേർച്ചയ്യില്ലെന്നു തോന്നുന്ന രണ്ടു രുചികൾ ചേർത്ത് കഴിക്കുന്ന രീതി അത്ര പുത്തരിയല്ല പലർക്കും. പഴംപൊരിയും ബീഫുമൊക്കെയാണ് ഇവിടെ ഹിറ്റെങ്കിൽ ബെംഗളൂരുവിലെ പലയിടങ്ങളിലും അൽപം കൂടി കൗതുകം തോന്നുന്നൊരു ഭക്ഷണത്തിന് ആരാധകർ ഏറെയാണ്. സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ രുചിയിഷ്ടങ്ങളിലേക്ക് പുതിയ രസക്കൂട്ടുകളുമായി എത്തിയിരിക്കുന്ന ആ ഡിഷ് മറ്റൊന്നുമല്ല ഐസ്‌ക്രീം ദോശയാണ്. എങ്ങനെയാണ് ഐസ്ക്രീം ദോശ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ..?

വേണ്ട ചേരുവകൾ...

.ദോശ മാവ്                                                     ഒരു കപ്പ്
.ഐസ് ക്രീം                                          ഇഷ്ടമുള്ള ഫ്ലേവർ രണ്ട് സ്കൂപ്പ് 
.ബദാം, പിസ്ത, അണ്ടിപരിപ്പ്                    ഓരോ സ്പൂൺ പൊടിച്ചത്

തയ്യാറാക്കുന്ന വിധം...

ദോശ കല്ല് ചൂടാകുമ്പോൾ ദോശ മാവ് ഒഴിച്ച് പരത്തി അതിലേക്കു ഒരു സ്കൂപ്പ് ഐസ് ക്രീം നന്നായി സ്പ്രെഡ് ചെയ്തു കൊടുത്തു മൊരിഞ്ഞ ദോശയിൽ ബദാം, പിസ്ത, അണ്ടിപ്പരിപ്പ് എന്നിവ പൊടിച്ചത് വിതറി ദോശ മടക്കി മുകളിൽ ഒരു സ്കൂപ്പ് ഐസ് ക്രീം കൂടെ വച്ചു കഴിക്കാവുന്നതാണ്.

Tags