നാവില്‍ കപ്പലോടും പോര്‍ക്ക് പിരളന്‍

google news
pork piralan

ആവശ്യമായ ചേരുവകള്‍

1. കൊഴുപ്പോടു കൂടിയ പോര്‍ക്കിറച്ചി ഉലര്‍ത്തിറച്ചിക്കു നുറുക്കുന്നതു പോലെ ചെറിയ കഷണങ്ങളാക്കിയത് – 1 കിലോ

2. ചുവന്നുള്ളിയല്ലി – 1 കപ്പ്
വെളുത്തുള്ളിയല്ലി – 12
പച്ചമുളക് – 6
ഇഞ്ചി നീളത്തിലരിഞ്ഞത് – 1 ഡിസേര്‍ട്ട് സ്പൂണ്‍
കടുക് – 1 ഡിസേര്‍ട്ട് സ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍

3. വെള്ളം – 2 കപ്പ്

4. വലിയ നെല്ലിക്ക വലുപ്പത്തില്‍
വാളന്‍ പുളി കുറുകെ
പിഴിഞ്ഞെടുത്തത് – 1/4 കപ്പ്
5. മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
ഉരുക്കിയ നെയ്യ് – 1 ടീസ്പൂണ്‍
ഉണക്ക മല്ലി – 2 ഡിസേര്‍ട്ട് സ്പൂണ്‍
കുരുമുളക് – 1 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍

6. അരി കളഞ്ഞ പച്ചമുളക് – 10 (ഈ രണ്ടായി മുറിക്കണം)
ചെറിയ ഇനം വെളുത്തുള്ളിയല്ലി
തൊലി കളഞ്ഞത് – 12

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ ചതച്ചു വയ്ക്കുക. രണ്ടു കപ്പു വെള്ളം പ്രഷര്‍ കുക്കറില്‍ വെട്ടിത്തിളയ്ക്കുമ്പോള്‍ ചതച്ചമസാല, ഇറച്ചി, പുളിവെള്ളം, മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് ഇറച്ചിക്കു മയം വരുന്നതുവരെ ചെറുതീയില്‍ വേവിക്കുക. പ്രഷര്‍ കുക്കറിന്റെ മൂടി തുറന്ന് ഇറച്ചി ചീനച്ചട്ടിയിലേക്കു പകര്‍ന്നു, നെയ്യ് തെളിയുന്നതു വരെ, വെള്ളം വറ്റിക്കുക. ഇറച്ചിയുടെ കൊഴുപ്പില്‍ തന്നെ കിടന്നു മൊരിയുന്നതു കൊണ്ട് അതിനു കറുപ്പു നിറം വരും.ഒരു ടീ സ്പൂണ്‍ നെയ്യില്‍ ആറാമത്തെ ചേരുവകള്‍ മൂപ്പനുസരിച്ച് ഓരോന്നായി മൂപ്പിച്ചു പൊടിക്കുക.

പച്ചമുളകിന്റെ അരി കളഞ്ഞ് ഓരോന്നും ഈരണ്ടാക്കിയതും വെളുത്തുള്ളിയല്ലിയും അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ചു നിറം പോകാതെ വാട്ടണം.അവസാനം മൊരിഞ്ഞ പോര്‍ക്കിറച്ചിയില്‍ പൊടിച്ച മസാലയും പച്ചമുളകും വെളുത്തുള്ളി തയാറാക്കിയതും തൂവി ചേരുവകള്‍ രണ്ടു മിനിറ്റു മൊരിയുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക.

Tags