ചിക്കൻ കബാബ് തയ്യാറാക്കിയാലോ
Dec 18, 2024, 19:10 IST
ആവശ്യമുള്ള സാധനങ്ങൾ
യോഗർട്ട് – 250 മില്ലി
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം
മുളക്പൊടി – ഒരു ടീസ്പൂൺ
ജീരകപ്പൊടി – അര ടീസ്പൂൺ
ബോൺലെസ് ചിക്കൻ ലെഗ് – 250 ഗ്രാം
ഉപ്പ്, കുരുമുളക്പൊടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചിക്കനിൽ തേച്ചുപിടിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുക.
ഇനി സ്‌ക്യൂവറിൽ കൊരുത്ത് ഗ്രിൽ ചെയ്യണം.
നന്നായി ഗ്രിൽ ചെയ്‌തെടുത്ത ശേഷം ചൂടോടെ വിളമ്പാം