ബ്രഡ് ഫ്രൈ തയ്യാറാക്കിയാലോ ?
Jul 25, 2024, 18:05 IST
ചേരുവകൾ
ബ്രഡ് -എട്ട് പീസ്
മഞ്ഞൾപൊടി - അര ടീസ്പൂൺ
ഗരംമസാല - അര ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
ഇഞ്ചി ചതച്ചത് - ഒരു ടീസ്പൂൺ
അരിപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
കടലപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ്, വെള്ളം - ആവശ്യത്തിന്
ഓയിൽ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ എല്ലാ പൊടികളും ഇഞ്ചി ചതച്ചതും ചെറുതായി മുറിച്ച കറിവേപ്പിലയും ആവശ്യത്തിന് വെള്ളം ചേർത്ത് കൂടുതൽ ലൂസാകാത്ത ബാറ്റർ തയാറാക്കണം. ഇത് ബ്രഡ് പീസ് ബാറ്ററിൽ മുക്കി നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്യണം. ഇത് ചൂടോടെ ക്രിസ്പിയായി കഴിക്കാം.