ചൂട് ചായയ്‌ക്കൊപ്പം കഴിക്കാൻ ഒരു അഡാർ ഐറ്റം ഇതാ
ചേരുവകള്‍
കോഴിയിറച്ചി (എല്ല് നീക്കം ചെയ്ത് കഷണങ്ങളാക്കിയത്)-500 ഗ്രാം
ഉള്ളി (അരിഞ്ഞത്)- 2 എണ്ണംതക്കാളി (കഷണങ്ങളാക്കിയത്)- ഒരെണ്ണം
പച്ചമുളക് (അരിഞ്ഞത്)- 2 എണ്ണം
ചിക്കന്‍ മസാല- 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊരടി- 1 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
പുട്ടിന്
പുട്ട് പൊടി (അരിമാവോ ഗോതമ്പ് മാവോ ഉപയോഗിക്കാം)
ചിരകിയ തേങ്ങ- ആവശ്യത്തിന്
പാചകരീതി
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കുക. പാനില്‍ എണ്ണ ചൂടാക്കി ഉള്ളി അതിലിട്ട് മൂപ്പിച്ചെടുക്കണം. പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് ശേഷം വഴറ്റുക. ചിക്കന്‍ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് 15 മിനുറ്റ് ചെറിയ തീയില്‍ വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. മല്ലിയില ചേര്‍ക്കുക. പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ അടുത്തതായി ചിക്കന്‍ കൂട്ട്, മാവ്എന്നിവയിടുക. ഇത് വീണ്ടും ആവര്‍ത്തിക്കുക. 10-15 മിനിറ്റ് ആവിയില്‍ വേവിച്ച് ചൂടോടെ വിളമ്പാം.