നാവിൽ വെള്ളമൂറും തേൻ നെല്ലിക്ക തയ്യാറാക്കാം

google news
nellikka

നല്ല വലുപ്പം ഉള്ള പച്ച കളർ നെല്ലിക്ക: 250 ഗ്രാം
പനം ശർക്കര / ശർക്കര: 250 ഗ്രാം
ബ്രൗൺ ഷുഗർ / പഞ്ചസാര: 50 ഗ്രാം
ഏലക്ക: 2
ഗ്രാമ്പു: 3
കുരുമുളക്: 7
കറുവപ്പട്ട: 1 ചെറിയ കഷ്ണം
ഉപ്പ്: 1 നുള്ള്
തേൻ: 1 ടേബിൾ സ്പൂൺ

തയാറാക്കുന്നത് എങ്ങനെ

ആദ്യം ഒരു ഫോര്‍ക്ക് അല്ലെങ്കില്‍ കത്തി കൊണ്ട് നെല്ലിക്കയുടെ ചുറ്റും ചെറുതായി തുള ഇടുക. ഇത് പെട്ടന്ന് മധുരം നെല്ലിക്കയിലേക്ക് നന്നായി പിടിക്കാന്‍ ആണ്. ശര്‍ക്കര ഒന്നര കപ്പ് വെള്ളത്തില്‍ പാനി ആക്കി അരിച്ചെടുക്കുക . ഇത് ഒരു പാനിലേക് ഒഴിക്കുക. നെല്ലിക്കയും പഞ്ചസാരയും കൂടെ ചേര്‍ക്കുക. മീഡിയം ഫ്‌ളെയിമില്‍ മൂടി വെക്കുക..
ഇതിലേക്കു ഗ്രാമ്പു, ഏലക്ക കറുവപ്പട്ട, കുരുമുളക് എന്നിവ ചതച്ചു ചേര്‍ത്ത് കൊടുക്കുക . ഓരോ പത്തു മിനുട്ട് കൂടുമ്പോളും ഒന്നിളക്കി കൊടുക്കുക.
ഇടക്ക് ഉപ്പ് കൂടെ ചേര്‍ത്ത് ഇളക്കി കൊടുക്കാം. ശര്‍ക്കര പാനി ഒരു നൂല്‍ പാകമാകുമ്പോള്‍ ഫ്‌ളെയിം ഓഫ് ചെയ്യാം.
നന്നായി ചൂടാറിയതിന് ശേഷം തേന്‍ ചേര്‍ത്ത് കൊടുക്കാം.. തേനൂറും തേന്‍ നെല്ലിക്ക റെഡി.

ഉണ്ടാക്കുന്ന അന്ന് തന്നെ കഴിച്ചു തുടങ്ങാം എങ്കിലും ഒരു ദിവസം കഴിഞ്ഞു കഴിക്കുന്നതാവും കൂടുതല്‍ ടേസ്റ്റ്.
ഒട്ടും വെള്ളമയം ഇല്ലാത്ത എയര്‍ ടൈറ്റ് ഗ്ലാസ് കുപ്പിയില്‍ ഇട്ട് തേന്‍ നെല്ലിക്ക കുറെ കാലം കേടു കൂടാതെ സൂക്ഷിക്കാം..

Tags