മധുരമൂറും തേൻ നെല്ലിക്ക ഉണ്ടാക്കിയാലോ ?

google news
Honey gooseberry

തയ്യാറാക്കുന്ന വിധം

നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നെല്ലിക്ക ഒരു പാത്രത്തിലേക്ക് ഇട്ട് ചൂടുവെള്ളം ഒഴിക്കുക. ഇത് മാറ്റി വച്ച ശേഷം മറ്റൊരു പാത്രത്തിൽ ശർക്കര ഉരുക്കി അരിച്ച് വയ്ക്കുക. നെല്ലിക്ക വെള്ളത്തിൽ നിന്ന് എടുത്ത് മാറ്റി തുടച്ചെടുക്കണം. നെല്ലിക്കയുടെ എല്ലാ ഭാഗത്തും ഫോർക്ക് കൊണ്ട് കുത്തുക.

ശേഷം നെല്ലിക്ക പാനിൽ വച്ച് ഇതിലേക്ക് ശർക്കരപ്പാനി ഒഴിക്കുക. ഒരു കഷ്ണം കറുവാപ്പട്ട, ഒരു ഏലയ്ക്കായ, 10 കുരുമുളക്, 2 കരയാമ്പൂ എന്നിവ ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. മിതമായ തീയിൽ നന്നായി തിളപ്പിക്കുക. നെല്ലിക്കയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ ഒരു മൂടി കൊണ്ട് അടച്ചുവയ്ക്കുക. എന്നാൽ, ഇടക്കിടെ തുറന്നു ഇളക്കിക്കൊണ്ടിരിക്കണം.

45 മിനിറ്റ് ഇങ്ങനെ വേവിച്ച് നൂൽ പരുവം ആകുന്നതിന് മുൻപ് തീ കെടുത്തുക. പകുതി ചൂടാറിയ ശേഷം ഇത് ഒരു കുപ്പിയിലേക്ക് മാറ്റാം. ഇതിലേക്ക് രണ്ടോ മൂന്നോ ടേബിൾസ്പൂൺ തേൻ കൂടു ഒഴിച്ച് ഇളക്കുക. പൂർണമായും ചൂടാറിയ ശേഷം കുപ്പി അടച്ചു വയ്ക്കുക. ഒരാഴ്ച കുപ്പി ചെറുതായി ഇളക്കി കൊടുക്കുന്നത് നല്ലതാണ്. ഇങ്ങനെ രുചികരമായ തേൻ നെല്ലിക്ക നിമിഷനേരം കൊണ്ട് റെഡിയാക്കാം.

Tags