ഹണി കൊണ്ട് ഉള്ള ഒരു ആടാർ ഐറ്റം

google news
honeychicken


ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ എല്ലില്ലാത്തത് -250 ഗ്രാം
തേൻ -2 ടേബിൾ സ്പൂൺ
വെണ്ണ -1 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് -ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
നാരങ്ങാ നീര് -2 ടീസ്പൂൺ

ഹണി ചിക്കൻ തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് അടുപ്പിൽ പാൻ വെച്ച് ചൂടായശേഷം തീ കുറച്ച് വെച്ച് വറുത്തെടുക്കുക. ഇത് മാറ്റി വെക്കുക.
മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചെറുതീയിൽചൂടാക്കുക. ഇതിലേക്ക് തേനും വെണ്ണയും ഒഴിക്കുക. വെണ്ണ നന്നായി ഉരുകിക്കഴിയുമ്പോൾ തീ കെടുത്തി വെക്കുക. ഇതിലേക്ക് നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ നന്നായി ഇളക്കിച്ചേർക്കുക. ഈ കൂട്ടിലേക്ക് വറത്തുവെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. ചെറുതീയിൽ ഇത് വേവിച്ചെടുക്കാം.

Tags