മൂന്ന് ചേരുവകൾ കൊണ്ട് വീട്ടിലുണ്ടാക്കാം മാമ്പഴ ജാം

mango jam

ചേരുവകൾ

മാമ്പഴം
പഞ്ചസാര
നാരങ്ങ

തയ്യാറാക്കുന്ന വിധം

മാമ്പഴം കഴുകി തൊലി കളഞ്ഞ് അറിഞ്ഞ് പൾപ്പ് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേർക്കരുത്. ശേഷം അടുപ്പിൽ ഒരു പാൻ വെച്ച് ഇതിലേക്ക് അരച്ചുവെച്ച മാമ്പഴം ഒഴിക്കുക. 3-4 മിനിറ്റ് ചെറുതീയിൽ ഈ മാംഗോ പൾപ്പ് വേവിക്കുക.

കുറച്ചുകഴിയുമ്പോൾ നന്നായി ചൂടായി കുമിളകൾ വരുകയും ആ സമയം പഞ്ചസാര ചേർത്ത് ഇളക്കുകയും ചെയ്യുക. പഞ്ചസാര അലിയുമ്പോൾ നാരങ്ങാനീര് ചേർക്കുക.തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ഇല്ലെങ്കിൽ പാനിൽ ഒട്ടിപ്പിടിക്കും. ഈ പൾപ്പ് കട്ടിയാകുന്നത് വരെ വേവിക്കുക,ശേഷം തീ ഓഫ് ചെയ്യുക.

ഇളം ചൂടാകുമ്പോൾ ജാറിൽ നിറയ്ക്കുക. തണുത്തു കഴിയുമ്പോൾ ജാം സെറ്റ് ആകും. ഗ്ലാസ് പാത്രത്തിൽ നിറയ്ക്കുകയും പാത്രത്തിൻ്റെ അടപ്പ് തുറന്ന് വെയ്ക്കണം. തണുത്തതിനു ശേഷംഅടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

Tags