കാരമല്‍ ചായ സിംപിളായി വീട്ടിലുണ്ടാക്കാം

tea
tea

ആവശ്യമായ ചേരുവകള്‍

പാല്‍ – 2 കപ്പ്

പഞ്ചസാര – 4 ടീസ്പൂണ്‍

തേയിലപ്പൊടി – അര ടീസ്പൂണ്‍

ഏലയ്ക്ക – 3 എണ്ണം

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തില്‍ 4 ടീസ്പൂണ്‍ പഞ്ചസാരയും 2 ടീസ്പൂണ്‍ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി ബ്രൗണ്‍ നിറത്തില്‍ ആക്കുക.

പഞ്ചസാര മുഴുവനായി കാരമല്‍ ആയി മാറിയതിന് ശേഷം അതിലേയ്ക്ക് അര സ്പൂണ്‍ തേയില പൊടി ചേര്‍ത്ത് നന്നായി ഇളക്കുക.

ഇനി അതിലേയ്ക്ക് 2 കപ്പ് പാല്‍ ഒഴിച്ച് ഏലയ്ക്കയും ഇട്ടു തിളപ്പിച്ച ശേഷം അരിച്ചെടുക്കുക.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ടേസ്റ്റി കാരമല്‍ ടീ ഞൊടിയിടയില്‍ റെഡി. ഇനി ചൂടോടെ തന്നെ ഗ്ലാസ്സുകളിലേക്ക് പകര്‍ന്ന് കുടിക്കാവുന്നതാണ്

Tags