ഈ ചൂടിൽ കുടിക്കാൻ വീട്ടിൽ തന്നെ 'സ്പ്രൈറ്റ്' തയ്യാറാക്കാം..

google news
sprite

ആവശ്യമായവ 

വെള്ളം - 1 ഗ്ലാസ് 
പഞ്ചസാര - 1/2 ഗ്ലാസ് 
ചെറുനാരങ്ങാ - 1 1/2 കഷ്ണം 
സോഡാ - ആവശ്യത്തിന് 

തയ്യാറാക്കുന്നവിധം 

ഒരു പാത്രത്തിൽ വെള്ളമെടുത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ പഞ്ചസാര ചേർത്തു വീണ്ടും തിളപ്പിക്കുക. ശേഷം ഓഫ് ചെയ്ത് ഉടൻ  അതിലേക്ക് അരക്കഷ്ണം നാരങ്ങയുടെ നീര് ചേർത്ത് യോജിപ്പിക്കുക. 

ചൂടാറിയ ശേഷം ഈ പഞ്ചസാര ലായനി ഒരു കുപ്പിയിലേക്ക് ഒഴിക്കുക. അതിലേക്ക് ഒരു നാരങ്ങേടെ നീര് കൂടി ഒഴിക്കുക. ശേഷം ആ കുപ്പിയുടെ മുക്കാൽ ഭാഗം സോഡാ ഒഴിക്കുക. മൂടിയിട്ട് കുപ്പി നന്നായി കുലുക്കുക. ഹോംമേഡ് സ്പിരിറ്റ് റെഡി  

Tags