കുഞ്ഞുങ്ങൾക്ക് നൽകാൻ ഹെൽത്തിയായ 'ലോലിപോപ്പ്' ഉണ്ടാക്കിയാലോ..

lolipop

കടയിൽ നിന്ന് വാങ്ങുന്ന മിക്ക മിട്ടായികളും അത്ര സുരക്ഷിതമല്ല. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന മിട്ടായികൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. അങ്ങനെയുള്ള ഒരു ഹെൽത്തി ലോലിപോപ്പ് റെസിപ്പി ഇതാ..

ആവശ്യമായവ 

ഈന്തപ്പഴം - 100 ഗ്രാം
പീനട്ട് ബട്ടർ - 25ഗ്രാം 
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ  
ഉപ്പ് - 1/4 ടീസ്പൂൺ 
ചോക്ലേറ്റ് - ആവശ്യത്തിന് 

തയ്യാറാക്കുന്നവിധം 
 
ഈന്തപ്പഴം കുരുകളഞ്ഞ് ചൂടുവെള്ളത്തിൽ 15 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം ഈന്തപ്പഴം ഊറ്റിയെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പീനട്ട് ബട്ടർ, വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് അരച്ചെടുക്കുക. വെള്ളം ചേർക്കരുത്. കട്ടിയുള്ള പേസ്റ്റ് ആണ് ആവശ്യം.

ഇനി ഒരു ലോലിപോപ്പ് അച്ചിൽ ഇത് നിറയ്ക്കുക ( കൈ കൊണ്ട് ലോലിപോപ് ഷേപ്പിൽ ആക്കി എടുത്താലും മതി). സ്റ്റിക് കുത്തി വയ്ക്കുക. ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. നല്ല കട്ടിയാകുന്നത് വരെ ഫ്രീസ് ചെയ്യണം.

ശേഷം ഉരുകിയ ഡാർക്ക് ചോക്ലേറ്റിൽ പോപ്‌സ് മുക്കി നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ അലങ്കരിക്കുക.വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുക.  ചോക്കലേറ്റ് കട്ടിയാകുന്നത് വരെ തണുപ്പിക്കുക. ഹെൽത്തിയായ കോലുമിട്ടായി റെഡി.


 

Tags