ഹെല്‍ത്തി ശംഖുപുഷ്പം ലെമണ്‍ ജ്യൂസ്
വേണ്ട ചേരുവകൾ
ശംഖുപുഷ്പം- 10 എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
ചെറുനാരങ്ങ- ഒന്ന്
പുതിനയില- ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
ഐസ്ക്യൂബ്സ്
തണുത്ത വെള്ളം
കസ്കസ് കുതിർത്തത്- ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ശംഖുപുഷ്പം പൂക്കൾ പത്തെണ്ണം തിളച്ച വെള്ളത്തിൽ ഇട്ട് പുഷ്പത്തിന്‍റെ സത്ത് മുഴുവൻ വെള്ളത്തിൽ ആയതിനുശേഷം വെള്ളം നന്നായി തിളപ്പിച്ച് ഒരു കപ്പ് എടുക്കുക. ഇനി ഒരു കഷ്ണം ഇഞ്ചി, കുറച്ചു പുതിനയില, ഒരു ചെറുനാരങ്ങയുടെ നീര്, ആവശ്യത്തിന് പഞ്ചസാര, കുറച്ചു ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ മിക്സിയിലിട്ട് അടിച്ച് എടുക്കാം. ശേഷം ഒരു ഗ്ലാസിലേയ്ക്ക് നേരത്തെ തയ്യാറാക്കി തണുപ്പിച്ചു വെച്ച ശങ്കുപുഷ്പം ജ്യൂസ് കാൽ കപ്പ് ഒഴിക്കുക. ഇനി ഇതിലേക്ക് ഇപ്പോള്‍ തയ്യാറാക്കിയ ലെമൺ ജ്യൂസ് ഒഴിച്ച് ആവശ്യത്തിന് ഐസ്ക്യൂബും കുതിർത്തുവച്ച കസ്കസും ചേര്‍ക്കാം. ഇതോടെ ഹെൽത്തി ശംഖുപുഷ്പം ലെമണ്‍ ജ്യൂസ് റെഡി.