രാത്രി കഴിക്കാം ഹെൽത്തി ഭക്ഷണം

gothamb nurukk kanji
gothamb nurukk kanji

ചേരുവകൾ 

നുറുക്ക് ഗോതമ്പ് അഥവാ സൂചി ഗോതമ്പ്,വെള്ളം, തേങ്ങാപ്പാൽ,ഉപ്പ്

തയ്യാറാക്കുന്ന വിധം 

നുറുക്ക് ഗോതമ്പ് കഴുകി വൃത്തിയാക്കി പ്രഷർ കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ട് പ്രഷർ കുക്കർ അടച്ച് വച്ച് വേവിച്ചെടുക്കുക. വെന്ത ശേഷം തയാറായ കഞ്ഞിയിലേക്ക് തേങ്ങാപ്പാൽ ചേർത്ത് അഞ്ചു മിനിറ്റ് നേരം പ്രഷർ കുക്കർ തുറന്നു വച്ച് തിളപ്പിച്ചെടുക്കുക.

ചമ്മന്തിക്കായി തേങ്ങ ചിരവിയത് ,ചെറിയ ഉള്ളി ,പുളി, മുളകുപൊടി,ഉപ്പ്, പച്ചമുളക്, കറിവേപ്പില എന്നിവയും വേണം. ഇവയെല്ലാം കൂടി മിക്സിയിൽ ഇട്ട് അരച്ചെടുക്കാം.

Tags