ഹെൽത്തി കോൾഡ് കോഫി വീട്ടിൽ തയ്യാറാക്കാം

cold coffee

ചേരുവകൾ
ബ്രൂ അല്ലെങ്കിൽ നെസ്‌കഫെ കാപ്പിപ്പൊടി 2 ടീസ്പൂൺ
പാല്‍ 1 കപ്പ്
ചോക്ലേറ്റ് രണ്ട് സ്‌കൂപ്പ്
പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്
ഐസ്‌ ക്യൂബ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി, പഞ്ചസാര പൊടിച്ചത് ഐസ്‌ക്യൂബ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം അൽപ്പം ചോക്ലേറ്റ്,​ പാല്‍ എന്നിവ ചേർത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ നന്നായി ഇളക്കികൊടുക്കണം. പഞ്ചസാര അതിലേക്ക് അലിഞ്ഞ് ചേർന്നതിന് ശേഷം ഐസ്‌ക്രീം ചേർക്കുക. ഇളക്കി ചേർത്തതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ശേഷം ഇതിന് മുകളിൽ ഐസ്‌ക്യൂബുകളും വയ്ക്കുക. രുചികരമായ കോൾഡ് കോഫി തയ്യാറായി.

Tags